തിങ്കളാഴ്ച രാവിലെ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ ഒറീസ്സയിലെ റൂര്‍ക്കലയ്ക്ക് സമീപം റെയില്‍ പാളങ്ങള്‍ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് ഒരു ഗുഡ്സ് ട്രെയിന്റെ രണ്ട് വാഗണുകള്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല .എന്നാല്‍ ഈ അപകടത്തെ തുടര്‍ന്ന് ഹൌറ-മുംബൈ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് .
ഒറീസ്സയിലെ റൂര്‍ക്കലയ്ക്ക് 30 കിലോമീറ്റര്‍ അകലെ ബഹാലുലതയ്ക്കും ജറൈക്കലയ്ക്കും മധ്യേ ആണ് അപകടം നടന്നത് .സ്ഫോടനം നടന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് .പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ 72 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us