മഅദനിയുടെ അറസ്‌റ്റിന്‌നിയമ തടസ്സങ്ങളില്ല:ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ നിയമ തടസ്സങ്ങളൊന്നും തന്നെയില്ലെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി വ്യക്തമാക്കി .മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അബ്‌ദുള്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റ് ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് പറഞ്ഞ കമ്മീഷണര്‍ അറസ്‌റ്റിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും കൂട്ടിച്ചേര്‍ത്തു .
അതിനിടെ മഅദനിയുടെ അറസ്‌റ്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us