വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. വിലക്കയറ്റ പ്രശ്നത്തില്‍ സഭ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചിരുന്നു.എന്നാല്‍ 12 മണിക്ക് സഭകള്‍ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭകള്‍ ഇന്നത്തേക്കു പിരിയുകയാണെന്ന് സ്പീക്കര്‍മ്മാര്‍ അറിയിക്കുകയായിരുന്നു . പ്രശ്‌നത്തില്‍ വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നുള്ള ബഹളത്തില്‍ രാജ്യസഭ യാണ് ആദ്യം12 മണി വരെ നിര്‍ത്തി വെച്ചത് . അതെ സമയം ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുക്കളത്തിലിറങ്ങി ബഹളം വച്ചതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്. സഭ നടപടികള്‍ ആരംഭിച്ചയുടന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുഷമ സ്വരാജിനെ സഭയ്‌ക്കു പരിചയപ്പെടുത്തി സ്‌പീക്കര്‍ മീരാ കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച സുഷ്‌മ സ്വരാജ് വിലക്കയറ്റം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണെന്നും ഇതില്‍ സഭയില്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന് വേണ്ടി മറുപടി പറഞ്ഞ പാര്‍ലമെന്‍ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നും അതിന് സഭയുടെ ചട്ടവും നിയമവും അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. മറ്റ് വിഷയങ്ങള്‍ മാറ്റിവെച്ച് വൈകിട്ട് വരെ പ്രശ്നം ചര്‍ച്ച ചെയ്യാമന്ന ബദല്‍ നിര്‍ദ്ദേശം അദ്ദേഹം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ വഴങ്ങിയില്ല.ഇതിനെ തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ലോകസഭയും നിര്‍ത്തിവെക്കുകയായിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us