പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ. സോമനാഥ് നല്ലൊരു സ്പീക്കറാണ് എന്നും, സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചു എന്നും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സ്പീക്കറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി ശരിയായ നടപടി അല്ല . എന്നാല്‍, അത് പാര്‍ട്ടി കാര്യമായതിനാല്‍ അതെ കുറിച്ചു കൂടുതല്‍ പ്രതികരിക്കുന്നില്ല അവര്‍ പറഞ്ഞു .
സ്പീക്കറെ തെരഞ്ഞെടുത്തത് കോണ്‍ഗ്രസ് മാത്രമല്ല, യുപിഎ സഖ്യമാണ്. സ്പീക്കര്‍ക്ക് മുഴുവന്‍ സഭയുടെയും പിന്തുണയും ഉണ്ടായിരുന്നു.
പുതിയൊരു സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ പറ്റി ആലോചന ഇല്ല എന്നും സോമനാഥിന്‍റെ പാര്‍ട്ടി അംഗത്വവും സ്പീക്കര്‍ പദവിയും തമ്മില്‍ ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എന്നും കോണ്ഗ്രസ് വ്യക്താവ് പറഞ്ഞു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.