അഫ്സല്‍ ഗുരു കോണ്‍ഗ്രസിന്റെ മരുമകനാണെന്ന ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത് .നിതിന്‍ ഗഡ്കരിയുടെ മാനസിക അവസ്ഥ ശരിയല്ലെന്നും അദ്ദേഹത്തെ ബിജെപി മനോരോഗ ചികിത്സ നല്‍കണമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ഇതിനോട് പ്രതികരിച്ചത് .ഗഡ്കരിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു . കഴിഞ്ഞ ദിവസം ഡെറാഡൂണില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വച്ചായിരുന്നു ഗഡ്കരി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ താമസിക്കുന്നതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. അഫ്സല്‍ ഗുരുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി മരുമകനായിട്ടാണ് കാണുന്നത് എന്നാണ് ഗഡ്കരി റാലിയില്‍ പറഞ്ഞത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us