സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം രാജി വെച്ച ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ .സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അമിത് ഷാ ഞായറാഴ്ച അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത് .ഒളിവില്‍ ആയിരുന്ന അമിത് ഷാ നാടകീയമായാണ് ബി.ജെ.പി ആസ്ഥാനത്ത് എത്തിയത് .തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും രാഷ്ട്രീയ ലക്‍ഷ്യത്തോടു കൂടിയതുമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സിബിഐ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും ഷാ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായ്‌ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ്‌നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.ചോദ്യം ചെയ്യുന്നതിനായി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സിബിഐ അമിത് ഷായ്ക്ക് സമന്‍സ് അയച്ചിരുന്നു എങ്കിലും ഹാജരായിരുന്നില്ല. ഷാ മന്ത്രിസ്ഥാനം രാജിവച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us