ഓസ്‌കര്‍ അവാര്‍ഡിനു പിന്നാലെ സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമായി കരുതപ്പെടുന്ന ഗ്രാമി അവാര്‍ഡും എ.ആര്‍.റഹ്മാന്‍ സ്വന്തമാക്കി .റഹ്മാന്റെ 'ജയ്‌ഹോ' മികച്ച ചലച്ചിത്ര ഗാനം, മികച്ച സൗണ്ട് ട്രാക്ക് എന്നീ രണ്ടു വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം നേടിയത്. മികച്ച ചലച്ചിത്രഗാനത്തിനുള്ള പുരസ്‌ക്കാരം ജയ്‌ഹോയുടെ രചയിതാവായ ഗുല്‍സാറും സ്പാനീഷ് വരികളെഴുതിയ തന്‍വീ ഷായും റഹ്മാനൊപ്പം പങ്കിട്ടു.
അഞ്ച് അവാര്‍ഡുകള്‍ നേടിയ പോപ് ഗായിക ബിയോണ്‍സാണ് ഇത്തവണത്തെ താരം.കിങ്‌സ് ഓഫ് ലിയോണ്‍, ബ്ലാക്ക് ഐഡ് പെയ്‌സ്, ടെയ്‌ലര്‍ സിഫ്റ്റ് എന്നിവര്‍ മൂന്നു വീതവും ലേഡി ഗാഗാ, ജെ സെഡ്, എമിനെം എന്നിവര്‍ രണ്ടു വീതം അവാര്‍ഡുകളും നേടി. മൈക്കിള്‍ ജാക്‌സന് മരണാനന്തര ബഹുമതിയായി പ്രത്യേക ഗ്രാമി അവാര്‍ഡ് നല്‍കി. സംഗീതലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരമാണ് ജാക്‌സന് നല്‍കിയത്. ജാക്‌സന്റെ മക്കളായ പ്രിന്‍സും പാരീസും പുരസ്‌ക്കാരം ഏറ്റുവാങ്ങി.
ഗ്രാമി അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് റഹ് മാന്‍ , പണ്ഡിറ്റ് രവിശങ്കര്‍, സാക്കീര്‍ ഹുസൈന്‍ , വിക്കു വിനായക്, വിശ്വമോഹന്‍ ഭട്ട് എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഗ്രാമി നേടിയിട്ടുള്ളത് .
|