ബി.ജെ.പി നേതാവായിരുന്ന പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ പ്രവീണ്‍ മഹാജന്‍ അന്തരിച്ചു .മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് താനെയിലെ സ്വകാര്യ ആസ്പത്രിയില്‍ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം സംഭവിച്ചത് .പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു സ്വന്തം സഹോദരനായ പ്രവീണ്‍ മഹാജന്‍. ചികിത്സയ്ക്കായി മൂന്നു മാസം മുമ്പാണ് പരോള്‍ അനുവദിച്ചത്. മൂന്നു മാസമായി പ്രവീണ്‍ മഹാജന്‍ അബോധാവസ്ഥയിലായിരുന്നു. 2006 ഏപ്രില്‍ 22 നാണ് പ്രവീണ്‍ മഹാജന്‍ പ്രമോദ് മഹാജനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് വെടിവെച്ചത്. 11 ദിവസങ്ങള്‍ക്ക് ശേഷം മെയ് 3 ന് പ്രമോദ് മഹാജന്‍ അന്തരിച്ചു. 2007 ഡിസംബര്‍ എട്ടിനാണ് പ്രവീണ്‍ മഹാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
|