ബാംഗ്ലൂരില്‍ കാള്‍ടണ്‍ ടവറില്‍ വന്‍ തീപിടുത്തം : 9 മരണം
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബാംഗ്ലൂരിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ കെട്ടിടസമുച്ചയമായ കാള്‍ടണ്‍ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ് .ഒട്ടേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സമുച്ചയമായ കാള്‍ട്ടണ്‍ ടവേഴ്സിന്‍റെ ഏഴാം നിലയിലാണ് തീ പിടുത്തമുണ്ടായത്.
പരിഭ്രാന്തരായ ചിലര്‍ ആറാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടി. മരിച്ചവരില്‍ മൂന്നുപേര്‍ ഇവരാണ്. ഗുരുതരമായി പരിക്കേറ്റവരെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.നാട്ടുകാരുടെയും പോലീസിന്റെയും ഫയര്‍ എഞ്ചിനുകളുടെയും ശ്രമഫലമായി തീ പൂര്‍ണമായും അണച്ചിട്ടുണ്ട് .
കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു. ഏറെ തിരക്കുള്ള സമയത്തുണ്ടായ അഗ്നിബാധ വലിയ ട്രാഫിക് ബ്ലോക്കാണ് നഗരത്തില്‍ സൃഷ്ടിച്ചത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us