ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് എട്ടു കി.മീ. അകലെയുള്ള മിഡ്നാപ്പൂരിലെ സീല്‍ദായിലുള്ള സൈനിക ക്യാമ്പിന് നേരെ മാവോവാദികല്‍ നടത്തിയ ആക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടു .അതെ സമയം തങ്ങള്‍ 35 ജവാന്മാരെ വധിച്ചുവെന്നാണ് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി അവകാശപ്പെടുന്നത്. ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സിലെ 35 പേരുള്‍പ്പെടെ 51 ജവാന്മാര്‍ ആക്രമണസമയത്ത് ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടായത് .ഇതിനെ തുടര്‍ന്ന്
സി ആര്‍ പി എഫ് ജവാന്‍മാരുടെ രണ്ടു ഗ്രൂപ്പ് ഉടന്‍ സീല്‍ദാ ക്യാമ്പിലെത്തുകയും അക്രമികളെ നേരിടുകയും ചെയ്തു. ഈ പ്രത്യാക്രമണത്തില്‍ രണ്ട് മാവോവാദികളും കൊല്ലപ്പെട്ടിട്ടുണ്ട് .
ഇരുപതോളം മാവോയിസ്റ്റുകള്‍ ബൈക്കുകളില്‍ ക്യാമ്പിനുള്ളിലേക്ക് പാഞ്ഞുകയറുകയും നിറയൊഴിക്കുകയുമായിരുന്നു. ക്യാമ്പിന്റെ മൂന്നുഭാഗത്തു നിന്നായി ശക്‌തമായ വെടിവയ്പു നടത്തിയശേഷം മാവോയിസ്റ്റുകള്‍ ക്യാംപിനു തീയിട്ടു.ഇവിടെ നിന്ന് എ.കെ.-47 തോക്കുകളുള്‍പ്പെടെ ഒട്ടേറെ ആയുധങ്ങള്‍ കൊള്ളയടിച്ചെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട് .
നക്സല്‍ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ‘ഗ്രീന്‍ ഹണ്ട്’ എന്ന പേരില്‍ നക്സല്‍ വേട്ട ആരംഭിക്കാനിരിക്കെയാണ് ബംഗാളില്‍ ഇപ്പോള്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായിരിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us