മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയിലേക്ക് തമിഴ്നാട് പ്രതിനിധിയെ അയയ്ക്കണമെന്ന് എ ഐ എ ഡി എം കെ നേതാവ് ജയലളിത ആവശ്യപ്പെട്ടു. പ്രതിനിധിയെ അയയ്ക്കാതിരിക്കുകയാണെങ്കില്‍ തമിഴ്‌നാടിന്റെ നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കില്ലെന്നും ഇത് കേരളത്തിന് ഗുണം ചെയ്യുമെന്നും ജയലളിത പറഞ്ഞു.
മുല്ലപ്പെരിയാര്‍ തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദിനെ അധ്യക്ഷനാക്കി അഞ്ചംഗസമിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു. ഇതിലെ രണ്ട് അംഗങ്ങളെ കേന്ദ്രസര്‍ക്കാരും,ഒരാളെ വീതം കേരളവും തമിഴ്നാടും നിയോഗിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത് .എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന ഡി എം കെ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച സുപ്രീംകോടതി നടപടിയെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയില്ലെന്നും പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെയാണ് ഇപ്പോള്‍ ജയലളിത ചോദ്യം ചെയ്തിരിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us