ക്രിമിനില്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമില്ലന്ന് സുപ്രീം കോടതി ഉത്തരവ് . ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി.
എന്നാല്‍ ഇത്തരത്തില്‍ കേസുകള്‍ കൈമാന്‍ ഉത്തരവിമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സിബിഐ അന്വേഷണത്തിന് കോടതികള്‍ക്ക് ഉത്തരവിടാമെന്നും സുപ്രീം കോടതി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ 11 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പട്ടാണ് സുപ്രിം കോടതിയുടെ ഈ ഉത്തരവ് .
|