യുപി ക്ഷേത്രത്തിലെ തിരക്കില്‍ മരിച്ചവരുടെ എണ്ണം 65 ആയി
വ്യാഴാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറിലുളള കൃപാല്‍ജി മഹാരാജിന്റെ ആശ്രമത്തിലെ ഭക്തിധാം ക്ഷേത്രത്തിനു സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 65 ആയി .മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ പ്രതാപ്ഗറിലെ ജില്ലാ ആസ്പത്രിയിലും അലഹബാദിലെ ആസ്പത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആത്മീയ ആചാര്യന്‍മാരില്‍ പ്രമുഖനായ കൃപാലു മഹാരാജ് നല്‍കിയ അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. അപകട സമയത്ത് പതിനായിരത്തിലധികം ആളുകള്‍ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.കൃപാലു മഹാരാജിന്റെ ഭാര്യയുടെ ശ്രാദ്ധത്തിനോട് അനുബന്ധിച്ച് നടന്ന അന്നദാനത്തിലാണ് അപകടമുണ്ടായത്. പ്രതാപ്ഗര്‍ ജില്ലയിലെ മാന്‍ഗറിലെ കുന്ധയില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ അന്നദാനസമയത്ത് പ്രധാന കവാടം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്. പരിഭ്രാന്തരായ ഭക്തജനങ്ങള്‍ വെളിയിലിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അനിയന്ത്രിതമായ തിരക്കുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ യാതൊരു സംവിധാനം ഇല്ലാതിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി.ആശ്രമത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അയ്യായിരത്തിലധികം ആള്‍ക്കാര്‍ എത്തിയിരുന്നു. രാവിലത്തെ പ്രഭാഷണത്തിനു ശേഷം ഉച്ചഭക്ഷണത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us