കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന പരിശീലന വിമാനാപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം തുടങ്ങി. പഴയ ബേഗംപെട്ട് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന 'കിരണ്‍ എം.കെ2' എന്ന പരിശീലന വിമാനമാണ് ബുധനാഴ്ച ഉച്ചയ്ക്ക് തര്‍ന്നു വീണത് . അപകടത്തില്‍ പൈലറ്റായ കമാന്‍ഡര്‍ ആയ എസ്.കെ. മൗര്യയും ,മലയാളി ആയ സഹ പൈലറ്റ് ലഫ്. കമാന്‍ഡര്‍ രാഹുല്‍ നായരും കെട്ടിടത്തിലെ ഒരു താമസക്കാരനും കൊല്ലപ്പെട്ടിരുന്നു .
വ്യോമയാന മന്ത്രി പ്രുഫല്‍പട്ടേലും ആന്ധ്രാമുഖ്യമന്ത്രി കെ. റോസയ്യയും ചേര്‍ന്നാണ് ബുധാനാഴ്ച രാവിലെ അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടനമായ 'ഇന്ത്യ ഏവിയേഷന്‍ 2010' ഉദ്ഘാടനം ചെയ്തത്. ആയിരങ്ങളാണ് ആകാശത്തെ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയത് . ഉദ്ഘാടനം നടന്ന് 15 മിനിറ്റിനുള്ളില്‍ നാലു വിമാനങ്ങള്‍ ഒരുമിച്ചുള്ള സംയുക്താഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്.
|