| |
ആര്‍ ബി ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു |
|
| |
|
റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.റിപ്പൊ നിരക്ക് കാല്‍ ശതമാനവും റിവേഴ്‌സ് റിപ്പൊ നിരക്ക് അര ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് .ഇതോടെ റിപ്പൊ നിരക്ക് 5.50 ശതമാനത്തില്‍ നിന്നും 5.75 ശതമാനമായും റിവേഴ്‌സ് റിപ്പൊ നിരക്ക് നാല് ശതമാനത്തില്‍ നിന്നും നാലര ശതമാനവുമായി വര്‍ധിച്ചു. എന്നാല്‍ സി.ആര്‍.ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കു വര്‍ദ്ധന. ഈ നിരക്കുവര്‍ദ്ധന ഉടന്‍ പ്രാബല്യത്തില്‍ വരും . ഈ വര്‍ഷം ഇത് നാലാം തവണയാണ് ആര്‍ ബി ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും പണം കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയാണ് റിപ്പൊ നിരക്ക്. ബാങ്കുകള്‍ പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പൊ നിരക്ക്.
27/07/2010
Image
|
|
| |
 |  |  |  |  |
|
Click here to rate this news
|
|
|
| |
|
|
|
|