പത്തേമാരി
Director :
Salim Ahmed
Producer :
Salim Ahmed
Starring:
Mammootty, Jewel Mary, Viji Chandrasekhar, Sreenivasan, Siddique, Joy Mathew, Salim Kumar
Rating :
60%
Read Also:
-Back To All Review List
 
 
 
പത്തേമാരി

പ്രവാസിയുടെ വ്യക്തിജീവിതവും കുടുംബവും സമൂഹവും ഇടകലരുന്നിടത്താണ് പത്തേമാരി ഒരു ഒന്നാംതരം കുടുംബചിത്രമാവുന്നത്
# എ.കെ.ശ്രീജിത്ത്‌.October 9, 2015, 03:16 PM IST

പേര്‍ഷ്യയിലെ പൊന്നുവിളയുന്ന മണല്‍ഭൂമി മലയാളക്കരയുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ്- കടലിനക്കരെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ കൊതിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തീരം. കാണാപ്പൊന്നു തേടി കടല്‍ക്കാറ്റിനു നേരെ പായവലിച്ചുകെട്ടി പത്തേമാരികളിലും കപ്പലുകളിലും വിമാനങ്ങളിലും പല കാലങ്ങളില്‍ മാറിമാറി കേരളത്തിന്റെ പല തലമുറകള്‍ അങ്ങോട്ട് പലായനം ചെയ്യുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു.

ചിലരെ അന്നം തേടിയുള്ള പ്രയാണത്തിനിടെ കടലെടുത്തു. ചിലര്‍ കുഞ്ഞുന്നാളില്‍ കേട്ട കഥകളിലെ കടലിനപ്പുറത്തെ കൊട്ടാരങ്ങള്‍ സ്വന്തമാക്കി. മരുഭൂമിയില്‍ വീണ വിയര്‍പ്പ് കേരളത്തിന്റെ ഗ്രാമങ്ങളുടെ മുഖം മാറ്റി. കവലകള്‍ കൊച്ചുപട്ടണങ്ങളായി. അത്തറിന്റെ മണമെഴുന്ന കാറ്റു വീശുന്ന നാട്ടുവഴികളിലൂടെ പേര്‍ഷ്യക്കാരന്‍ വള്ളിച്ചെരുപ്പും വെള്ളമുണ്ടും വലിയ വാച്ചും കെട്ടി നടന്നു. കാണെക്കാണെ പ്രവാസം നാടിന്റെ ജീവിതത്തിന്റെ ഭാഗമായി. ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിന്റെ അയല്‍പ്പക്കമായി. അവിടുത്തെ വെയിലും കാറ്റും യുദ്ധവും കടലുകടന്ന് നമ്മുടെ കവലകളിലും ആധിയുടെ വേലിയേറ്റമുണ്ടാക്കി. അരനൂറ്റാണ്ട് പിന്നിട്ട ആ കുടിയേറ്റത്തിന്റെ ചരിത്രം പക്ഷേ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതായി അറിവില്ല.

ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആധുനിക കേരളത്തെ രൂപപ്പെടുത്തിയതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്ക് വഹിച്ച ഒന്നായി അത് കാണുകയും അത് രേഖപ്പെടുത്തി വരും കാലത്തിന് നീക്കിയിരിപ്പായി സൂക്ഷിക്കപ്പെടുകയും ചെയ്തിട്ടില്ല. പ്രവാസത്തിലൂടെ രൂപപ്പെട്ട നമ്മുടേതുപോലുള്ള സമ്പദ്ഘടനയും സാമൂഹ്യസാഹചര്യവും ലോകരാജ്യങ്ങള്‍ക്കിടയില്‍ അധികം കാണില്ലെന്നതിനാല്‍ അത്തരമൊരു രേഖപ്പെടുത്തലിന് ഏറെ പ്രസക്തിയുമുണ്ട്. മലയാള സിനിമയും മിക്കവാറും അഭിരമിച്ചത് ഗള്‍ഫിന്റെ എണ്ണപ്പണത്തിനുമേല്‍ കെട്ടിപ്പടുത്ത ഉപരിപ്ലവ ഭംഗിയിലാണ്. ഗര്‍ഷോം പോലെയും അറബിക്കഥ പോലെയും ചില ചലച്ചിത്രങ്ങള്‍ ഉണ്ടായില്ലെന്നല്ല, മിക്കതും വൈയക്തിക വിഷാദങ്ങളില്‍ ചാലിച്ചവയായിരുന്നു. എന്നുമാത്രം.

ഇവിടെയാണ് ഒരു പക്ഷെ സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പത്തേമാരി എന്ന സിനിമയുടെ പ്രസക്തി. പ്രവാസിയുടെ വ്യക്തി കുടുംബജീവിതത്തിലെ അല്ലലുകളിലേക്കും ആഹ്ലാദങ്ങളിലേക്കും ക്യാമറ തുറന്നുവെച്ചുതന്നെ അത് മരുഭൂമിയിലേക്കുള്ള പലായനങ്ങളുടെ ആദ്യകാലം മുതല്‍ ഇന്നുവരെയുള്ള കാലങ്ങളെ അഭിസംബോധന ചെയ്യുന്നു. ചരക്കുകൊണ്ടു പോകുന്ന പത്തേമാരികളിലാണ് കേരളത്തിലെ ആദ്യ കാല ഗള്‍ഫ് കുടിയേറ്റക്കാര്‍ കടലു കടന്നത്. പേര്‍ഷ്യ എന്നത് വീടുപുലരാനുള്ളൊരു സ്വപ്‌നമായിരുന്നു അന്ന്. നിയമാനുസൃതമല്ലാത്ത ആ വഴിയിലൂടെയാണ് പത്തേമാരിയിലെ നായകന്‍ പള്ളിക്കല്‍ നാരായണനും കൂട്ടുകാരും പോവുന്നത്. ചേറ്റുവയിലെ ലാഞ്ചിവേലായുധന്റെ പത്തേമാരിയിലാണ് യാത്ര. തൊണ്ട നനക്കാന്‍ ഒരു തുള്ളിവെള്ളത്തിന് വരിനിന്നും കടല്‍ ക്ഷോഭിക്കുമ്പോള്‍ വിറങ്ങലിച്ചും മഴയില്‍ കുതിര്‍ന്നുമുള്ള ദുരിത യാത്രകള്‍.

ഖോര്‍ ഫക്കാനിലെ അടയാളപ്പാറ വേലായുധന്‍ ചൂണ്ടിക്കാണിക്കുന്നതോടെ പത്തേമാരിയിലെ യാത്ര തീരും. പിന്നെ കടലിലേക്ക് എടുത്തുചാടി നീന്തി കരപറ്റി പാറയിടുക്കില്‍ പോലീസ് കാണാതെ ഒളിച്ചിരിക്കണം. പിന്നെ ഷാര്‍ജ, അവിടുന്ന് നടന്ന് ദുബായ്. അങ്ങനെ ദുബായില്‍ എത്തിയ നാരായണനും കൂട്ടുകാരും ഒരേ സമയത്തുതന്നെ ദുബായിയും കേരളവും നിര്‍മ്മിച്ചെടുക്കുന്ന കാലം നാലുഘട്ടങ്ങളായാണ് സിനിമയില്‍ വികസിക്കുന്നത്. ദുബായിയിലെ കെട്ടിടങ്ങളില്‍ മിക്കതും അവരുടെ വിയര്‍പ്പ് വീണവയാണ്. ആ വിയര്‍പ്പുതന്നെ ചേറ്റുവയിലും മറ്റനേകം ഗ്രാമങ്ങളിലും അടുപ്പിലെരിയുന്ന അന്നമായി. പ്രവാസികളുടെ യാതനകളും സൗഭാഗ്യങ്ങളും ഒരേ പോലെ ഓരോ ഘട്ടത്തിലും കടന്നുവരുന്നു.പ്രവാസിയുടെ വ്യക്തിജീവിതവും കുടുംബവും സമൂഹവും ഇടകലരുന്നിടത്താണ് പത്തേമാരി ഒരു ഒന്നാംതരം കുടുംബചിത്രമാവുന്നത്. നാടും നാട്ടിന്‍പുറവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അപ്രതീക്ഷിതമായ ചുഴികളും കഥയിലേക്ക് കടന്നുവരുമ്പോഴും ഇഴയടുപ്പം നഷ്ടപ്പെടാതെയും മുറുക്കം ചോരാതെയും അതിനെ ആവിഷ്‌കരിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. പള്ളിക്കല്‍ നാരായണന്‍ ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയെ തേടിയെത്തിയ നല്ലൊരു കഥാപാത്രമായി. അതിവൈകാരികതയ്ക്ക് കീഴ്‌പ്പെടാതെയും അനായാസമായി കഥാപാത്രത്തിലേക്ക് കൂടുമാറിയും മമ്മൂട്ടി ശരിക്കും നാരായണനായി. താരമാനറിസങ്ങള്‍ മാറ്റിവെച്ച് ശരീരത്തിലും മുഖഭാവത്തിലും സംസാരത്തിലുമെല്ലാം അസാമാന്യമായ കൈയടക്കത്തോടെ അവതരിപ്പിച്ച നരായണന്‍ മമ്മൂട്ടിയുടെ മികവുറ്റ വേഷങ്ങളില്‍ ഒന്നായി എണ്ണപ്പെടുമെന്നതില്‍ സംശയമൊന്നുമില്ല.

പേര്‍ഷ്യയിലേക്ക് ലാഞ്ചിയില്‍ ആളെക്കയറ്റി ലാഞ്ചി വേലായുധനായ സിദ്ധീഖും വേഷം ഗംഭീരമാക്കി. കപ്പല്‍ തകര്‍ന്നുപോയ ശേഷം ജീവിതത്തിലും തകര്‍ന്നടിഞ്ഞ വേലായുധന്‍ ചേറ്റുവയുടെ മനസ്സുനുറുക്കുന്ന കാഴ്ചകളിലൊന്നാണ്. പേര്‍ഷ്യയെ തേടിപ്പോയകാലം മുതല്‍ നാരായണന്റെ കൂട്ടുകാരനായ ശ്രീനിവാസന്റെ മൊയ്തീനും മനസ്സില്‍ ബാക്കിനില്‍ക്കും. നായികയായി ജുവല്‍മേരിയും, സുനില്‍സുഗതയും ജോയ്മാത്യുവും, സലിം കുമാറും തുടങ്ങി എല്ലാവരും കഥാപാത്രങ്ങളോട് ഇണങ്ങി സ്വാഭാവികമായി സിനിമയോടു ചേര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയുടെ മകനായി നടന്‍ സിദ്ധീഖിന്റെ മകന്‍ ഷാഹിന്‍സിദ്ധീഖും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കഥ പുരോഗമിക്കുന്ന കാലഘങ്ങളോട് പരമാവധി നീതി പുലര്‍ത്താന്‍ സിനിമയുടെ അണിയറക്കാര്‍ക്കായി. മലപ്പുറത്തെ അറബിഭാഷാസമരവും ബംഗാളികള്‍ ചേക്കേറിയ കേരളവുമെല്ലാം സംഭാഷണങ്ങളിലൂടെയാണെങ്കിലും കടന്നുവരുന്നുണ്ട്.

നാരായണന്റെ കഥ ഗള്‍ഫിന്റെ വിയര്‍പ്പിന്റെ മണമുള്ള കേരളത്തിലെ പല ഗ്രാമങ്ങള്‍ക്കും സ്വന്തം കഥപോലെ തോന്നും എന്നതാണ് സിനിമയുടെ വിജയം. മണലാരണ്യത്തില്‍ ചോരനീരാക്കിയിട്ടും രക്ഷപ്പെടാതെ പോയ പല പ്രവാസികള്‍ക്കും നാരായണന്‍ തങ്ങളാണെന്നു തോന്നുന്നതും സ്വാഭാവികം. പെങ്ങന്‍മാരെ കെട്ടിച്ചയച്ചും ജ്യേഷ്ഠന് ജീവിക്കാന്‍ കടതുറന്നുകൊടുത്തും മരുമക്കളുടെ കല്യാണത്തിന് പൊന്നുവാങ്ങിക്കൊടുത്തും കുടുംബത്തെ പൊന്നുപോലെ നോക്കിയാണ് ഏതൊരു പ്രവാസിയെയും പോലെ നാരായണനും ജീവിക്കുന്നത്. വിസയുടെ കാലാവധി തീരുന്നതിനാല്‍ അയാള്‍ക്ക് കുടുംബത്തിലെ കല്യാണങ്ങള്‍ കൂടാന്‍ പറ്റില്ല, ഇനി തിരിച്ചുപോണില്ലെന്ന് കരുതുമ്പോള്‍ ഗള്‍ഫുകാരന്റെ ഭാര്യ എന്ന തന്റെ പത്രാസു പോകുമെന്ന് അയാളുടെ ഭാര്യയ്ക്ക് നോവും. വീടും സമ്പത്തുമെല്ലാം കൂടെപ്പിറന്നവര്‍ക്ക് വീതം വെച്ചുപോവുമ്പോള്‍ അയാള്‍ നാട്ടില്‍ വാടകക്കാരനാവും.


ഗള്‍ഫുകാരന് സമൂഹം കല്‍പ്പിച്ചുകൂട്ടിയ പത്രാസിന്റെ ഭാരം അയാളെ ഓരോ ഘട്ടത്തിലും തുറിച്ചുനോക്കും. ആ പത്രാസുകാക്കാന്‍ വാങ്ങുന്ന കടം പെരുക്കും. അങ്ങനെ ഒരു ടിപ്പിക്കല്‍ പ്രവാസി തന്നെ മമ്മൂട്ടിയുടെ നാരായണന്‍. ഫഌഷ് ബാക്കിലൂടെ വികസിക്കുന്ന കഥ പ്രവാസത്തിന്റെ അമ്പതുവര്‍ഷത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് അയാളെ അടയാളപ്പെടുത്തുന്നത്. നീണ്ട പ്രവാസം കൊണ്ടും ഒന്നും സമ്പാദിക്കാനാവാത്തവരെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയില്‍ നാരായണന്റെ അഭിമുഖം ഒരു പ്രധാന ഇനമായിരുന്നു. കുടുംബത്തെ കരപറ്റിച്ച തന്നിലെ പ്രവാസി അതിലപ്പുറം നേട്ടങ്ങളൊന്നും കൊതിക്കുന്നില്ലെന്ന് അയാള്‍ പറയുമ്പോഴാണ് കുടുംബത്തിന്റെ കണ്ണുനിറയുന്നത്.

പേര്‍ഷ്യയിലേക്ക് വഴിവെട്ടിയവര്‍ക്കും. അന്നം തേടിയുള്ള പ്രയാണത്തിനിടയില്‍ ആഴക്കടലില്‍ മറഞ്ഞവര്‍ക്കുമുള്ള സമര്‍പ്പണമാണ് പത്തേമാരി. കുടുംബജീവിതത്തിന്റെയും നാട്ടിന്‍പുറത്തിന്റെയും മണമുള്ളൊരു സിനിമകൂടിയാണ് പത്തേമാരിയിലൂടെ മലയാളത്തിന് കിട്ടുന്നത്. അംബാസഡര്‍ കാറില്‍ വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുമായി ഗള്‍ഫുകാരന്‍ മടങ്ങിവന്ന കാഴ്ചകള്‍ ഓര്‍മ്മയില്‍ ബാക്കിയുള്ളവര്‍ക്ക് സെന്റ് മണക്കുന്ന ആ കാലം പെട്ടെന്ന് വായിച്ചെടുക്കാം. അതില്ലാത്തവര്‍ക്ക് ഇങ്ങനെയാണ് ഒരു പ്രവാസിയുടെ ജീവിതമെന്ന് തിരിച്ചറിയുകയുമാവാം. മധു അമ്പാട്ടിന്റെ കാമറയും റഫീക്ക് അഹമ്മദിന്റെ പാട്ടുകളും ബിജിബാലിന്റെ സംഗീതവും അതിന്റെ പശ്ചാത്തലത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. റസൂല്‍പൂക്കൂട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങും മിക്‌സിങ്ങും നിര്‍വഹിച്ചത്.


View Original Content

User Reviews
Post your review
No reviews to be shown!
 ബന്ധപ്പെട്ട മറ്റു സിനിമകള്‍
Utopiayile Rajavu
Kamal
Mammootty, Jewel Mary, Joy Mathew, Nandu, Sunil Sugatha, K. P. A. C. Lalitha, Janardhanan, Indranse, Jayaprakash, Jayaraj Warrier, Joy Mathewing: Mammootty, Jewel Mary, Joy Mathew, Nandu, Sunil...
Acha Dhin
Marthandan
Mammootty, Mansi Sharma, Padmaraj Ratheesh, Maniyanpilla Raju, Renji Panicker, Kunjan, P Balachandran, Sudheer Karamanaing: Mammootty, Mansi Sharma, Padmaraj Ratheesh, Man...
Bhaskar the Rascal
Siddique
 Mammootty, Nayanthara, Sanoop , Baby Anikha, Harisree Asokan, Janardhanan,Kalabhavan Shajon, Guinness Pakruing: Mammootty, Nayanthara, Sanoop , Baby Anikha, H...
Fireman
Deepu Karunakaran
 Mammootty, Andrea Jeremiah, Nyla Usha, Salimkumar, Siddique, Unni Mukundaning: Mammootty, Andrea Jeremiah, Nyla Usha, Salimku...
Varsham
Ranjith Sankar
Mammootty, Asha Sarath, Mamtha Mohandas, Govind Padmasurya, Prajwal Prasad, T G Ravi, Sunil Sugatha, Sajitha Madathiling: Mammootty, Asha Sarath, Mamtha Mohandas, Govind...
 സിനിമ വാര്‍ത്തകള്‍
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.ന?...കൂടുതല്‍ വായിക്കൂ
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ?...കൂടുതല്‍ വായിക്കൂ
ഒബാമയോടൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കാൻ നടി പ്രിയങ്കക്ക് ക്ഷണം
എല്ലാ വർഷവും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വസതിയായ വൈറ്റ് ഹൗസി...കൂടുതല്‍ വായിക്കൂ
വി.ഡി രാജപ്പന്‍ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നടനും, ഹാസ്യ കഥാപ്രാസംഗികനുമായ വി.ഡി രാജപ്പന്‍ (70) അന്ത?...കൂടുതല്‍ വായിക്കൂ
രാജേഷ് പിള്ളയുടെ  'വേട്ട'  പ്രദർശനത്തിന്  എത്തുന്നു
മിലി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പ?...കൂടുതല്‍ വായിക്കൂ
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ മരിച്ച നിലയില്‍
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകളും പിന്നണി ഗായികയും,സംഗീത സ...കൂടുതല്‍ വായിക്കൂ
നടി കല്‍പ്പന അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യൻ നടി കല്‍പ്പന (50) അന്തരിച്ചു.ഹൈദരബാദില്‍ ഹൈദരബാദില്‍...കൂടുതല്‍ വായിക്കൂ
നടി ശ്രുതിലക്ഷ്മി വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടി ശ്രുതിലക്ഷ്മി വിവാഹിതയായി.ശനിയാഴ്ച കളമശേരി സെന്റ?...കൂടുതല്‍ വായിക്കൂ
റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ് പിറന്നു
ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ് പിറന്നു.മുംബയിലെ ബ്രീച്ച് ക...കൂടുതല്‍ വായിക്കൂ
സായി പല്ലവി നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് യുവ ഹൃദയങ്ങ...കൂടുതല്‍ വായിക്കൂ
സല്‍മാന്‍ ചിത്രത്തിന് ടിക്കറ്റ് ലഭിച്ചില്ല:യുവാവ് ആത്മഹത്യ ചെയ്തു
സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ പ്രേം രത്തന്‍ ദന്‍ പായോയ്ക്ക് ടിക്കറ്റ് ...കൂടുതല്‍ വായിക്കൂ
ലാലിനെ അനുകരിച്ച് ക്രിസ് ഗെയില്‍:വീഡിയോ ഹിറ്റാവുന്നു
നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ പഞ്ച് ഡയലോഗായ 'നീ പോ മോനേ ദിനേശാ' ?...കൂടുതല്‍ വായിക്കൂ
ആട് ജീവിതം സിനിമയാകുന്നു :പ്രിഥ്വിരാജ് നൽകുന്നത് മൂന്ന് വർഷം
കേന്ദ്ര സാഹിത്യ അക്കാ‌ദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ആടു ജീവിതം എന്ന ?...കൂടുതല്‍ വായിക്കൂ
കമലും അമലയും വീണ്ടും ഒരുമിക്കുന്നു
സത്യ, പുഷ്പകവിമാനം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സി?...കൂടുതല്‍ വായിക്കൂ
തമിഴ് നടന്‍ വിവേകിൻറെ മകൻ അന്തരിച്ചു
തമിഴ് നടന്‍ വിവേകിന്റെ മകന്‍ പ്രസന്ന കുമാര്‍ (13) അന്തരിച്ചു. ഡെങ്കി പനി ബാ?...കൂടുതല്‍ വായിക്കൂ

Contact Us

Copyright Our-Kerala 2013. All rights reserved.