ദിവസം മുഴുവന്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് വിവിധരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കൊളംബിയയില്‍ മിസൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി . മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ്. കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍, ഏറ്റവും അനുകൂലമായ തോതില്‍പ്പോലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്‍, പുസ്തകപ്പുഴുക്കള്‍ തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്‍ പോലും ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി .കൊഴുപ്പ് ഉരുക്കിക്കളയാന്‍ കഴിവുള്ള എന്‍സൈമുകള്‍ അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്‍, ഏതാനും മണിക്കൂര്‍ ഇരുന്ന് ജോലിചെയ്യുമ്പോള്‍ തന്നെ അടഞ്ഞുപോകുന്നു. എന്നാല്‍ ഇത്തരക്കാര്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്‍ ഈ എന്‍സൈമുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange