Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  കളിപ്പാട്ടങ്ങള്‍ പ്രായത്തിനനുസരിച്ച്  
 
നടക്കാന്‍ തുടങ്ങും മുന്‍പു വാങ്ങിക്കൊടുത്തതാണ്‌ ഈ സൈക്കിള്‍. ചവിട്ടാറായപ്പോള്‍ ദേ നാലു വീലും പറിച്ചിട്ടിരിക്കുന്നു. കാറിനു വീലില്ല. പാവയ്ക്കു കയ്യില്ല. കളര്‍ ബുക്ക്‌ കീറിക്കളഞ്ഞു.... ഇത്തിരിപ്പോന്ന കുഞ്ഞിനെ ക്കുറിച്ചു പറയാന്‍ ഒരു കുട്ട നിറയെ പരാതിയുണ്ട്‌ മുതിര്‍ ന്നവര്‍ക്ക്‌. എന്നാല്‍ കുഞ്ഞിണ്റ്റെ പ്രായത്തിനു യോജിക്കാത്ത കളിപ്പാട്ടം വാങ്ങിക്കൊടുത്ത മുതിര്‍ന്നവര്‍തന്നെയാണ്‌ ഇവിടെ തെറ്റുകാര്‍. മൂന്നാം വയസില്‍ മുച്ചക്രം കുഞ്ഞിണ്റ്റെ ഒന്നാം പിറന്നാളിനു സൈക്കിള്‍ സമ്മാനമായി കൊടുക്കുന്നവരാണു പലരും. എന്നാല്‍, മൂന്നു ചക്രങ്ങളുള്ള സൈക്കിള്‍ ചവിട്ടണമെങ്കില്‍ കുട്ടിക്കു മൂന്നു വയസാകണം. ഇരു ചക്രങ്ങളുള്ള സൈക്കിളാകട്ടെ അഞ്ചു വയസു കഴിഞ്ഞു നല്‍കിയാല്‍ മതി.


പ്രായത്തിനു യോജിക്കാതെ കിട്ടുന്ന ഓരോ കളിപ്പാട്ടവും കുട്ടിക്കു ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കും. നിലത്ത്‌ അടിച്ചും പെറുക്കി എറിഞ്ഞും വായില്‍വച്ചുമാണ്‌ കുട്ടി കളിപ്പാട്ടങ്ങളെ അറിയുന്നത്‌. ദിവസവും ഓരോതരം കളിപ്പാട്ടം, ഓരോ ശബ്ദം, അതാണു കുട്ടി ഇഷ്ടപ്പെടുന്നത്‌. വിലയേക്കാള്‍ ഗുണമാണു നോക്കേണ്ടതും. അഞ്ചു വയസുവരെയാണു കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ ആവശ്യം. അതു കഴിഞ്ഞാല്‍ കൂട്ടംകൂടി കളിക്കാനാണു താല്‍പര്യം. ഇരുചക്രങ്ങളുള്ള സൈക്കിളും ക്രിക്കറ്റ്‌ ബോള്‍, ബാറ്റ്‌ തുടങ്ങിയവയുമാണ്‌ അന്നു വേണ്ട കളിപ്പാട്ടങ്ങള്‍.

കിലുകിലുക്കം

ആദ്യ മൂന്നു മാസങ്ങളില്‍ കാഴ്ചകള്‍ കണ്ടു രസിക്കുകയാണു കുഞ്ഞ്‌. ഒപ്പം ശബ്ദങ്ങളും നിറവും ശ്രദ്ധിക്കും. ഒരു വസ്തുവില്‍ നോട്ടമുറപ്പിക്കും. കൈ നീട്ടി മെല്ലെ വസ്തുക്കളെ പിടിക്കാന്‍ ശ്രമിക്കും.അമ്മയുടെ മുഖമാണ്‌ അന്നു കുഞ്ഞിന്‌ ഏറ്റവും പരിചയമുള്ള വസ്തു. അതു കൊണ്ട്‌ അമ്മയുടെ മുഖത്തോടു സാമ്യമുള്ള എന്തും കുഞ്ഞ്‌ ഇഷ്ടപ്പെടും. മൊട്ടത്തലയും കണ്ണും മൂക്കും വരച്ച പാവകളെ കാണിച്ചാല്‍ പോലും കുഞ്ഞു പ്രതികരിക്കുന്നത്‌ അതുകൊണ്ടാണ്‌. തൊട്ടിലിനു മീതെ തൂക്കിയിടാവുന്ന കളിപ്പാട്ടങ്ങള്‍, കറങ്ങുന്ന പാവ, പാട്ടുപാടി കൈകൊട്ടുന്ന പാവ തുടങ്ങിയവയെല്ലാം കുഞ്ഞ്‌ ഇഷ്ടപ്പെടും. കടും ചുവപ്പ്‌, നീല, പച്ച നിറങ്ങളോടാണ്‌ ഇഷ്ടം. നല്ല നിറമുള്ള കിലുക്കി ഒന്നാംതരം കളിപ്പാട്ടമാണ്‌.


ഏറു വരുന്നു


മൂന്നു മുതല്‍ ഒന്‍പതു മാസം വരെയുള്ള കാലത്ത്‌ സൂക്ഷ്മമല്ലാത്ത തെന്തും കൈയിലൊതുക്കും. ഒരു കൈയില്‍നിന്നു മറ്റേ കൈയിലേക്കു സാധനങ്ങള്‍ മാറ്റും. ആദ്യ മൂന്നു മാസങ്ങളില്‍ കിട്ടുന്നതെന്തും കയ്യില്‍ മുറുകെപ്പിടിക്കുന്ന കുട്ടി പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം എറി യാന്‍ ശീലിക്കും. നീന്തി നടക്കുമ്പോള്‍ പന്ത്‌ ഉരുട്ടിവിടും. തറയില്‍ കിടക്കുന്ന വസ്തുക്കള്‍ എടുക്കാന്‍ നോക്കും. വസ്തുക്കളുടെ ആകൃതി മനസിലാക്കുന്നത്‌ ഈ പ്രായത്തിലാണ്‌. അതുകൊണ്ടു പല ആകൃതിയിലുള്ള വസ്തുക്കള്‍ കുഞ്ഞിനു കളിപ്പാട്ടമായി നല്‍കാം. പാവയെ ഞെക്കി ശബ്ദമുണ്ടാക്കുക, കിലുക്കന്‍ തനിയെ കിലുക്കുക, ചക്രങ്ങളുള്ള കുതിരയും വണ്ടികളുമൊക്കെ തള്ളിവിടുക തുടങ്ങിയവ ഈ പ്രായത്തില്‍ ചെയ്യും. ബില്‍ഡിങ്ങ്‌ ബ്ളോക്സ്‌ രണ്ടെണ്ണമെടുത്ത്‌ ഒന്നിനുമേല്‍ ഒന്നായി വയ്ക്കാന്‍ പഠിപ്പിക്കാം. കിട്ടുന്നതെന്തും വായില്‍ വയ്ക്കുന്ന പ്രായമായതുകൊണ്ടു ചെറിയ കഷണങ്ങളായി വേര്‍പ്പെടുത്താവുന്ന കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്‌.


ഒന്നാം വയസില്‍ ഹലോ


തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു ചെറിയ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന പ്രായമാണിത്‌. പിടിച്ചുകൊണ്ടു നില്‍ക്കും, നടക്കും. വ്യത്യസ്ത ശബ്ദങ്ങള്‍ തിരിച്ചറിയും. അതുകൊണ്ടു പലതരം ശബ്ദ ങ്ങള്‍ കുഞ്ഞിനെ കേള്‍പ്പിക്കാം. ഒന്നിനു മീതെ ഒന്നായി മൂന്നെണ്ണം പെറുക്കിവയ്ക്കാവുന്ന ബില്‍ഡിങ്ങ്‌ ബ്ളോക്സ്‌, ടോയ്‌ ഫോണ്‍, ബട്ടനമര്‍ത്തുമ്പോള്‍ മ്യൂസിക്‌ കേള്‍ക്കുന്ന പിയാനോ തുടങ്ങിയവ ഈ പ്രായത്തിനു യോജിക്കും. വലിയ കാറുകള്‍ ഉരുട്ടാന്‍ കൊടുക്കാം. ചെറിയ കാറുകളോടു കുഞ്ഞിനു പ്രിയം തോന്നുന്നതു രണ്ടു വയസിനു ശേഷമാണ്‌. പല നിറത്തിലും തരത്തിലുമുള്ള പ്ളാസ്റ്റിക്‌ പച്ചക്കറികള്‍ ഒരു പാത്ര ത്തില്‍ വച്ചുകൊടുത്താല്‍ കുട്ടി അവ പെറുക്കി കളിക്കും. കണ്ടും തൊട്ടും അറിഞ്ഞും ചെയ്യുന്നതുകൊണ്ട്‌ കയ്യും കണ്ണും ഒപ്പം പ്രവര്‍ത്തി പ്പിക്കാനാണു കുട്ടി ഈ പ്രായത്തില്‍ പഠിക്കുന്നത്‌.


ഇനി നിറങ്ങളില്‍


ഒരു വയസു കഴിഞ്ഞാല്‍ കുട്ടി പിച്ചവയ്ക്കുന്നതു വരയുടെയും വര്‍ണ ങ്ങളുടെയും ലോകത്തേക്കാണ്‌. പാട്ടിണ്റ്റെ താളത്തിനൊപ്പം ശരീരം ചലിപ്പിക്കുന്ന കുട്ടി മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ അനുകരിക്കാനാണു ശ്രമിക്കുന്നത്‌. നടക്കാനും പടികയറാനും ശ്രമിക്കുന്ന കുട്ടിക്കു വലിച്ചുകൊണ്ടു നടക്കാവുന്ന കളിപ്പാട്ടങ്ങളാണ്‌ അനുയോജ്യം. ചരടുവലിച്ചോടുന്ന പാവകള്‍, വണ്ടികള്‍, കുട്ടിയുടെ പ്രവൃത്തിക്കനുസരിച്ചു പ്രതികരിക്കുന്ന പാവ കള്‍ തുടങ്ങിയവ നല്‍കാം. വലുപ്പം കുറഞ്ഞുവരുന്ന വളയങ്ങള്‍ ക്രമമ നുസരിച്ച്‌ അടുക്കിവയ്ക്കാന്‍ നല്‍കാം. നിറമുള്ള ചിത്രങ്ങള്‍ കാണിച്ചു കൊടുക്കാം.



രണ്ടു വയസു കഴിഞ്ഞാല്‍



കുത്തിവരയ്ക്കാനായി വലുപ്പമുള്ള ക്രയോണ്‍സ്‌ നല്‍കാം. കീ കൊടുക്കുന്ന വണ്ടികളും ആടുന്ന കുതിരയും ഈ പ്രായത്തില്‍ നല്‍കാം. സ്കെച്ച്‌ പെന്‍ മൂന്നു വയസിനു ശേഷം നല്‍കിയാല്‍ മതി. പ്രകൃതിയിലെ സാധനങ്ങള്‍ തൊട്ടും കണ്ടും അറിയേണ്ട പ്രായമാണിത്‌. തേങ്ങയുടെ പടം കാണിക്കാതെ തെങ്ങും തേങ്ങയും പച്ചക്കറികളുമൊക്കെ കുട്ടിക്കു കാണിച്ചുകൊടുക്കണം. പിന്നെ പ്ളാസ്റ്റിക്‌ മോഡ ലുകള്‍ കൊടുത്താല്‍ കുട്ടി അതുവച്ചു കളിച്ചുകൊള്ളും. ഗോതമ്പുമാവ്‌ കുഴച്ചതുകൊണ്ടു പല രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കാം. പ്ളാസ്റ്റിക്‌ ബാറ്റും ബോളും കൊടുക്കാം. വലിയ പന്ത്‌ ഒരു പോയിണ്റ്റില്‍വച്ചു തൊഴിച്ച്‌ ഗോള്‍ അടിക്കാന്‍ പഠിപ്പിക്കാം.


ഞാന്‍ പൊലീസ്‌ ,നീ കള്ളന്‍



മൂന്നു വയസുകഴിഞ്ഞാല്‍ കൂട്ടുകൂടി കളിക്കാനാണു കുട്ടിക്കിഷ്ടം. കളിയുടെ ലോകം വിശാലമാകുന്നതോടെ കളിസ്ഥലം വീടിനു പുറത്തേക്കു വ്യാപിക്കും. ഡോക്ടറായും ടീച്ചറായും പൊലീസായും അച്ഛനായും അമ്മയായും കുട്ടി അനുകരിച്ചു കളിക്കുന്നത്‌ ഈ പ്രായത്തിലാണ്‌. വര, പെയിണ്റ്റിങ്ങ്‌ എന്നിവയോടു കൂടുതല്‍ താല്‍പര്യം വരും. അക്കങ്ങളും അക്ഷരങ്ങളും പഠിക്കാനുള്ള ലേണിങ്ങ്‌ ബോര്‍ഡ്‌ ഈ പ്രായത്തില്‍ നല്‍കണം. കൂടുതല്‍ സങ്കീര്‍ണമായ ബില്‍ഡിങ്ങ്‌ ബ്ളോക്സും നല്ല കളിപ്പാട്ടമാണ്‌.സമയം പഠിപ്പിക്കുന്നതിനുള്ള കളിപ്പാട്ട ങ്ങള്‍, റിമോട്ട്‌ കണ്‍ട്രോള്‍കൊണ്ടു നിയന്ത്രിക്കുന്ന കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പ്രായത്തില്‍ നല്‍കാം.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news