| |
യൗവ്വനം നിലനിര്‍ത്താന്‍ ചുവന്ന വൈന്‍ |
|
| |
|
യൗവ്വനം കടന്നുപോയി വാര്‍ധക്യം വന്നെത്തുന്നതിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാറുണ്ടോ. ഇങ്ങനെ വ്യാകുലപ്പെടുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയിതാ.
ചുവന്ന വൈനിന് വാര്‍ധക്യത്തെ തടയാന്‍ കഴിയുമത്രേ. ദിവസം ഒരു ഗ്ലാസ് വൈന്‍ എന്ന രീതിയില്‍ കഴിച്ചാല്‍ വാര്‍ധക്യത്തെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തയിരിക്കുന്നത്.
വിസ്‌കോണ്‍സിന്‍-മാസിഡണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ചുവന്ന വൈന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോളിന് പ്രായമാകുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും ചുവന്ന വൈനിന് കഴിവുണ്ടെന്ന് ഗവേഷകര് പറയുന്നു.
എലികളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയത്. പരീക്ഷണ വിധേയമാക്കിയ എലികളുടെ ജീനുകള്‍, ഹൃദയം, പേശികല്‍, തലച്ചോറ് എന്നിവയില്‍ റെസ്‌വെറട്രോള്‍ വരുത്തുന്ന മാറ്റങ്ങല്‍ വിസ്‌മയിപ്പിക്കുന്നതാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ തോമസ് പ്രൊല്ല പറയുന്നത്.
പ്ലസ് വണ്‍ മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ചുവന്ന വൈനിന്റെ കഴിവുകള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്
|
|
| |
 |  |  |  |  |
|
|
| |
|
|
|
|