ഒരിക്കല്‍പോലും പച്ചക്കറിക്കടയില്‍ കയറിയിട്ടില്ലാത്ത ചില ഭര്‍ത്താക്കന്‍മാര്‍ ചിലപ്പോള്‍ പച്ചക്കറിക്കടയില്‍ നില്‍ക്കുന്നതു കാണാം.നല്ല പുളിയുള്ള പച്ച മാങ്ങാ വാങ്ങാനായിരിക്കും അവരുടെ വരവ്. വാങ്ങിക്കുന്ന ആളിണ്റ്റെയും കടക്കാരണ്റ്റെ മുഖത്തൊരു കള്ളച്ചിരിയും കാണും. ഇതു കണ്ടാല്‍ ഉറപ്പിക്കാം പുള്ളിക്കാരണ്റ്റെ ഭാര്യ ഗര്‍ഭിണി യാണ്. ഗര്‍ഭത്തിണ്റ്റെ മൂന്നാം മാസം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രത്യേക ആഗ്രഹങ്ങളെയാണ് വ്യാക്ക് എന്ന് പറയുന്നത്. ഇതിന് ദൌഹൃദം എന്നാണ് വിശേഷിപ്പിക്കുന്നത്. ദൌഹൃദമെന്നുവച്ചാല്‍ രണ്ടു ഹൃദയങ്ങളില്‍ നിന്ന് വരുന്നത് എന്നര്‍ത്ഥം. ഈ കാലത്ത് ഗര്‍ഭിണി പറയുന്ന ആഗ്രഹങ്ങള്‍ അമ്മയുടേയും കുഞ്ഞിണ്റ്റേയും ആഗ്രഹമാണ്. ഈ ആഗ്രഹങ്ങള്‍ പൂര്‍ണമായും സാധിച്ച് കൊടുക്കണം. ശിശുവിണ്റ്റെ ശാരീരിക മാനസിക രൂപീകരണത്തിന് ഇത് സഹായകമാണ്.
ഗര്‍ഭസ്ഥ ശിശുവിന് അവയവ വ്യക്തത ഉണ്ടാവുന്നത് മൂന്നാം മാസമാണ്. ഈക്കാലത്ത് അമ്മയുടെ മാനസിക ഭാവങ്ങള്‍ കുഞ്ഞിണ്റ്റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ അമ്മ എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രദ്ധിക്കണം. ഈ കാലത്ത് പുളിരസത്തോട് ആഗ്രഹം തോന്നുക സ്വാഭാവികമാണ്. അതിനാണ് പലരും പച്ചമാങ്ങ ആവശ്യപ്പെടുന്നത്. ചിലപ്പോള്‍ ഗര്‍ഭിണികള്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ഭക്ഷണം ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്തതാകും. പക്ഷെ അപഥ്യമാണെങ്കിലും അതിണ്റ്റെ അളവ് കുറച്ചോ മറ്റ് ആഹാരങ്ങളില്‍ കലര്‍ത്തിയോ ഇത് നല്‍കാവുന്നതാണ്. എന്തായാലും ഈ ഗര്‍ഭകാല മോഹങ്ങള്‍ സാധിച്ചു കൊടുക്കാതിരിക്കരുത്. നിങ്ങളുടെ കുഞ്ഞിണ്റ്റെ ആദ്യ ആഗ്രഹങ്ങള്‍ കൂടിയാണിത്.
വാല്‍കഷ്ണം:പച്ചമാങ്ങയും പുളിയും മസാലദോശയുമൊക്കെ ചോദിച്ചാല്‍ വാങ്ങികൊടുക്കാം. പക്ഷെ ചിലരുടെ ആഗ്രഹം കേട്ടാല്‍ ഞെട്ടും എന്നാണ് ചില ഭര്‍ത്താക്കന്‍മാര്‍ പറയുന്നത്. കല്യാണസൌഗന്ധിക ത്തിന് പോയ ഭീമസേനണ്റ്റെ അവസ്ഥയാവരുത് ഭര്‍ത്താവിന്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange