മൊബൈല്‍ ഫോണിന്റെ നിരന്തരമായ ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുംമെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നതിനിടെ ഇതാ ഇപ്പോള്‍ ഒരു നല്ല വാര്‍ത്ത വന്നിരിക്കുന്നു .മൊബൈല്‍ ഫോണിന്റെ സ്ഥിരമായ ഉപയോഗം മൂലം ഓര്‍മ്മ ശക്തി വധിപ്പിക്കാന്‍ കഴിയുമെന്നും അള്‍ഷൈമേഴ്‌സ് രോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കണ്ടെത്തിയിരിക്കുന്നത്.സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ തലച്ചോറിലേല്‍ക്കുന്ന റേഡിയേഷന്‍ അള്‍ഷൈമേഴ്‌സിനെ തടയുമെന്നാണ് ഇവര്‍ പറയുന്നത് .എന്നാല്‍ എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യരില്‍ വിജയിക്കുമോ എന്നത് ഉറപ്പാക്കാനായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു .എന്നാല്‍, വര്‍ധിച്ച റേഡിയേഷന്‍ ഭാവിയില്‍ എന്ത് അനന്തരഫലമാണ് സൃഷ്ടിക്കുക എന്നതിനെ സംബന്ധിച്ച് ഇനിയും പരീക്ഷണങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂ .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us