| |
മേലനങ്ങിയാല്‍ വ്യായാമമാകുമോ ? |
|
| |
|
"പുലര്‍ച്ചെമുതല്‍ പാതിരാത്രി വരെ നീളുന്ന ജോലികളാ. അതിനിടയില്‍ നടുവു നിവര്‍ക്കാന്‍ നേരമില്ല. പിന്നെന്തിനാ ഡോക്ടറേ വ്യായാമം ചെയ്യുന്നത്?" രോഗവുമായി തണ്റ്റെ മുന്നിലെത്തിയ വീട്ടമ്മയോട് വ്യായാമം രോഗനിവാരണത്തിന് അനിവാര്യമെന്ന് ഉപദേശിച്ച ഡോക്ടര്‍ക്കു ലഭിച്ച മറുപടിയാണിത്. മിക്കവാറും മലയാളി വീട്ടമ്മമാരുടെ മനസ്സിലെ ചോദ്യവും ഇതുതന്നെയാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തങ്ങള്‍ ജോലിത്തിരക്കിലാണെന്നും അതിനാല്‍ തങ്ങള്‍ക്കു വ്യായാമം ആവശ്യമില്ലെന്നുമാണ് ഇവരുടെ പക്ഷം.
മിക്കപ്പോഴും അരയ്ക്കാനും പൊടിക്കാനും മിക്സിയും വെറ്റ് ഗ്രൈന്‍ഡറും തുണി നനയ്ക്കാന്‍ വാഷിങ്ങ് മെഷീനും വീടു വൃത്തിയാക്കാന്‍ വാക്വം ക്ളീനറും ഉപയോഗിക്കുന്നവരാണ് ഈ ന്യായം നിരത്തുന്നത്. അവരുടെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ പറയുന്നതില്‍ തെറ്റൊന്നുമില്ലെന്നു തോന്നാം. എന്നാല്‍, ഇവര്‍ ചെയ്യുന്ന ജോലികളെല്ലാം തന്നെ കൈകള്‍ മാത്രം ഉപയോഗിച്ചു ചെയ്യുന്നവയാണ്. ശാരീരികാധ്വാനം ഇവിടെ കാര്യമായി വരുന്നില്ല. എന്നാല്‍ മുന്‍പൊക്കെ ചെയ്തിരുന്നതുപോലെ, മുറ്റവും പുരയും ചൂലുകൊണ്ടു തൂക്കുകയും മുറികള്‍ നിലത്തിരുന്നു തുടച്ചു വൃത്തിയാക്കുകയും തുണികള്‍ കല്ലില്‍ തല്ലി നനയ്ക്കുകയും ചെയ്തിരുന്ന കാലത്തു കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അന്നു കിണറ്റില്‍ നിന്നു വെള്ളം കോരിയാണെടുത്തിരുന്നത്. മാത്രമല്ല, അരകല്ലും ആട്ടുകല്ലുമെല്ലാം ദിവസവും ഉപയോഗിക്കേണ്ടിയും വന്നിരുന്നു.
അടുക്കളയിലെ പണികള്‍ കഴിഞ്ഞാലോ, അടുക്കളത്തോട്ടത്തിലോ പറമ്പിലോ തൂമ്പയും മറ്റുമെടുത്ത് അല്‍പം കായികാധ്വാനവും. ഇത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഇന്നു ഗ്രാമപ്രദേശങ്ങളില്‍പോലും അപൂര്‍വം. മാത്രമല്ല, സ്ഥിരമായി ഒരേ സമയത്തു കൃത്യമായ കാലയളവില്‍ ചെയ്യേണ്ട ഒന്നാണു വ്യായാമം. ദൈനംദിന പ്രവൃത്തികളില്‍ അതു കിട്ടുന്നില്ല. അപ്പോള്‍ വ്യായാമം ആവശ്യമാകുമ്പോള്‍ അത് ഒഴിവാക്കാന്‍ പാടില്ല. വ്യായാമം ചികിത്സയാകുമ്പോള്‍ആധുനിക ജീവിതരീതി നമുക്കു സമ്മാനിച്ച രോഗങ്ങള്‍ അനേകം. ജീവിതശൈലീ രോഗങ്ങള്‍ എന്നുതന്നെയാണ് ഇവയെ വിശേഷിപ്പിക്കുന്നതും.
പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊഴുപ്പ്, സന്ധിവാതരോഗങ്ങള്‍, ആസത്്മ ഉള്‍പ്പെടെയുള്ള ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരം രോഗങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും പ്രധാന ചികിത്സ വ്യായാമ മാണ്. പ്രതിരോധമാണു ചികിത്സയെക്കാള്‍ മെച്ചമെന്ന ആപ്തവാക്യം സ്വീകരിച്ചു രോഗം വരാതെ നോക്കണമെന്നുണ്ടെങ്കിലും വ്യായാമം കൂടിയേതീരൂ
|
|
| |
 |  |  |  |  |
|
|
| |
|
|
|
|