| |
ഔഷധ ഗുണങ്ങളുടെ കലവറയായ ജീരകം |
|
| |
|
നാം ദിവസേന വിവിധ കറികളില് ചേര്ത്തും, കുടിക്കാനുള്ള വെള്ളത്തില് ചേര്ത്തും തിളപ്പിച്ചും മറ്റുമായി ഉപയോഗിക്കുന്ന ജീരകത്തിലെ ഔഷധ മൂല്യത്തെ കുറിച്ചു നമുക്കു പലര്ക്കും വേണ്ടത്ര അറിവില്ല .
കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട്
കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളില് ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളില് ഉപയോഗിക്കുന്നു .
അതിസാരം,ഗ്രഹണി ,കൃമി ,ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന് ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വര്ദ്ധിപ്പിക്കും .നാം കഴിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെ ഉപയോഗപ്പെടുത്തുന്ന ജീരകം ചൈതന്യത്തെയും ഊര്ജസ്വലതെയും പ്രധാനം ചെയ്യുന്നതാണ് .വായു ക്ഷോഭം അകറ്റുകയും ശരീര സൌന്ദര്യം വര്ദ്ധിപ്പിക്കുകയും ചെയ്യും .
നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില് നിന്നുമുള്ള പുകയേറ്റാല് ചുമ ,വില്ലന് ചുമ എന്നിവ ശമിക്കും. ജീരകപ്പൊടി നാരങ്ങാ നീരില് കലര്ത്തി ശുദ്ധ ജലത്തില് കഴിച്ചാല് അരുചി ശമിക്കും
പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില് കുഴച്ച് സേവിക്കും .മുലപ്പാല് വര്ദ്ധിക്കുന്നതിനും ഇതു നല്ലതാണു .പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാന് ജീരകത്തിന് പ്രത്യേക കഴിവുണ്ട് .
കറികളില് ജീരകം ചെര്ക്കുനത് വെറും രുചിക്ക് മാത്രമല്ലെന്ന് ഇപ്പോള് വ്യക്തമായില്ലേ?
|
|
| |
 |  |  |  |  |
|
|
| |
|
|
|
|