Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സിവിഎസ്)  
 
ഏറെനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ശ്രദ്ധിക്കുക. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സിവിഎസ്) എന്ന നേത്രരോഗം നിങ്ങള്‍ക്ക് പിടിപ്പെട്ടേക്കാം.കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ വിഷ്വല്‍ ഡിസ്‌പ്ലേ ടെര്‍മിനല്‍ (വിഡിടി) ഏറെനേരം വീക്ഷിച്ചാല്‍ നിരവധി നേത്രരോഗങ്ങളുണ്ടാകാന്‍ സാധ്യത ഉണ്ട് .

കണ്ണിന് വേദന, ചെങ്കണ്ണ്, കണ്ണിലൂടെ വെള്ളമൊഴുകുക, കാഴ്ചത്തകരാര്‍, തലവേദന, കണ്ണുകളില്‍ ഈര്‍പ്പമില്ലായ്മയും അസ്വസ്ഥതയും, വെളിച്ചത്തിലേക്ക് നോക്കാന്‍ കഴിയാതിരിക്കുക, ഇരട്ടദൃശ്യം, കളര്‍മാറ്റം തിരിച്ചറിയാനാകാതിരിക്കുക തുടങ്ങിയവയാണ് രോഗങ്ങള്‍.

ഓരോ 20 മിനുട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്ക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള ലളിത മാര്‍ഗം.നിരന്തരം കണ്ണ് പരിശോധിക്കുകയും മോണിറ്ററിന് ആന്റി റിഫ്‌ളക്ടീവ് ഗ്ലെയര്‍ കോട്ടിങ് ഉപയോഗിക്കുകയും വേണം.

വൃത്തിയുള്ളതും നല്ലരീതിയില്‍ ക്രമീകരിച്ചതുമായ കമ്പ്യൂട്ടര്‍ മുറിയുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ തടയാന്‍ കഴിയും. മോണിറ്റര്‍ എന്നും വൃത്തിയാക്കുക. ലിക്വഡി ക്രിസ്റ്റല്‍ ഡിസ്‌പ്ലേ മോണിറ്റര്‍ ഉപയോഗിക്കുക. കണ്ണിന് 20 ഡിഗ്രി താഴെ മോണിറ്റര്‍ ക്രമീകരിക്കുക, കണ്ണും മോണിറ്ററും തമ്മില്‍ 20-30 ഇഞ്ച് അകലമുണ്ടായിരിക്കുക, ആവശ്യത്തിന് വെളിച്ചമുണ്ടായിരിക്കുക, കീബോര്‍ഡ് മോണിറ്ററിനു നേരെ മുന്നിലായി സൂക്ഷിക്കുക എന്നിവയാണ് നേത്ര രോഗത്തെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍.കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എയര്‍കണ്ടീഷനറിന്റെ തണുപ്പ് കുറയ്ക്കുക. 17 ഇഞ്ചോ അതിനു മുകളിലോ ഉള്ള മോണിറ്ററുകള്‍ ഉപയോഗിക്കുക. അനുയോജ്യമായ രീതിയില്‍ ബ്രൈറ്റ്‌നസ്, കോണ്‍ട്രാസ്റ്റ്, ടെക്‌സ് സൈസ്, കളര്‍ എന്നിവ ക്രമീകരിക്കണം.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest health news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news