ജലദോഷം മാറാന്‍ ഒരു ഗുളിക അതെ സംശയിക്കേണ്ട . ഒരു ഗുളിക കഴിച്ചാല്‍ മാത്രം മതി ജലദോഷം പമ്പ കടക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
ജലദോഷത്തിന് കാരണമാകുന്ന ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പുതിയ മരുന്ന് വികസിപ്പിച്ചതായാണ് ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം പറയുന്നത് .
ബി ടി എ 798 എന്ന പേരിലുളള ഗുളിക മൂക്കടപ്പ് മാറ്റാന്‍ സഹായകമാണ്. ആസ്ത്മ പോലുള്ള രോഗങ്ങള്‍ ജീവന് ഭീഷണി ആകുന്ന തലത്തിലേക്ക് മാറാതിരിക്കാനും ഈ ഗുളിക സഹായിക്കുമെന്ന് ഗവേഷണ സംഘം
അവകാശപ്പെടുന്നു .
പരീക്ഷണശാലകളില്‍ ഈ മരുന്ന് ജലദോഷത്തിന് കാരണമാകുന്ന വൈറസുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ തോതില്‍ നശിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് .മനുഷ്യനില്‍ പരീക്ഷണം നടത്തി ക്കൊണ്ടിരിക്കുന്ന ഈ മരുന്ന് വിജയകരമായാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിലിറങ്ങുമെന്ന് കരുതപ്പെടുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange