പരീക്ഷാകാലത്തും മറ്റും ഉറക്കം കുറയ്ക്കാന്‍ കാപ്പി ഏറെക്കുടിക്കുന്നവരാണ് കൌമാരപ്രായക്കാര്‍. ഈകാപ്പികുടി ഇവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ലഹരിപദാര്‍ഥം അധിക രക്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. സ്ഥിരമായി കാപ്പികുടിക്കുന്നവരില്‍ അധിക രക്തസമ്മര്‍ദ്ദ ഫലമായി ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുവരുന്നതായി ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ കൌമാര പ്രായക്കാരില്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിണ്റ്റെ കാരണങ്ങള്‍ അന്വേഷിച്ചു നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് കഫീന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളിലേക്ക് ഗവേഷകരുടെ ശ്രദ്ധ പതിഞ്ഞത്.
കാപ്പി കുടിക്കാനിഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണം തുല്യ അനുപാതത്തിലാണ്. കഫീന്‍ അധികമായി ശരീരത്തിലെത്തിയാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന് ആണ്‍കുട്ടികളി ലും പെണ്‍കുട്ടികളിലും വിവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൌമാരക്കാരായ പെണ്‍കുട്ടികളില്‍ കഫീന്‍ രക്തസമ്മര്‍ദ്ദം കൂട്ടുകയും അതുവഴി ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാവുകയും ചെയ്യുന്നു. ഇത് ഹൃദയത്തിണ്റ്റെ സ്വാഭാവിക പ്രവര്‍ത്ത നങ്ങളെ ദോഷകരമായി ബാധിക്കുന്നു.
പക്ഷെ പുരുഷന്‍മാരില്‍ കഫീന്‍ രക്തസമ്മര്‍ദ്ദം കൂട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിച്ചു കൊണ്ടാണ്. രക്തക്കുഴലുകളില്‍കൂടിയുളള രക്തപ്രവാഹം മന്ദഗതി യിലാകുന്നതിന് ഇത് കാരണമാകുന്നു. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കഫീന്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നം ഇരുകൂട്ടരിലും ഒരുപോലെയാണ്. അധിക മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന വരില്‍ കഫീന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ്.
ഇപ്പോള്‍ അധിക രക്തസമ്മര്‍ദ്ദമുളള വ്യക്തികളാണെങ്കില്‍ കാപ്പി പൂര്‍ണമായി ഉപേക്ഷിക്കുകയാകും നല്ലത്. പെണ്‍കുട്ടികളില്‍ കാപ്പി കൂടിക്കുന്നത് ആകുലത കൂട്ടാന്‍ ഇടയാക്കും. പരീക്ഷക്കാലത്ത് ഈ ആകുലത നിങ്ങളുടെ മനസിനെ ബാധിച്ചാല്‍ അത് നിങ്ങളുടെ പഠനത്തെ കാര്യമായി ബാധിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange