പൊതു കമ്പ്യൂട്ടറുകള്‍ വഴി ഛര്‍ദ്യതിസാരം പിടിപെടാമെന്ന് മുന്നറിയിപ്പ് .അമേരിക്കയിലെ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത് .ക്ലാസ് മുറികളിലെയും ,ഓഫീസുകളിലെയും ഇന്റര്‍നെറ്റ് കഫേകളിലെയും പൊതു കമ്പ്യൂട്ടറുകളിലെ കീബോര്‍ഡും മൗസും ആണ് ഛര്‍ദ്യതിസാരത്തിന് കാരണമാക്കുന്ന നോറോ വൈറസുകളെ സംരക്ഷിച്ച് മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നത് .
വാഷിങ്ടണിലെ ഒരു സ്‌കൂളില്‍ രോഗം പടര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണ് ഗവേഷകരെ ഈ സത്യം കണ്ടെത്താന്‍ സഹായിച്ചത് .രോഗം പിടിപെട്ട കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ വൈറസ് അതിലേക്ക് പടരുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഒരു പരിധിവരെ കഴിയുന്ന ഇവ അതിവേഗത്തിലാണ് വൈറസ് മറ്റുള്ളവരുടെ ഉള്ളിലെത്തിപ്പെടുന്നത്. ഈ പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചതിന് ശേഷം കൈകള്‍ കഴുകാനും കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കൃത്യമായി വൃത്തിയാക്കാനും ഡോകടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us