| |
വാഴപ്പഴം:പോഷക സമൃദ്ധം.. ആരോഗ്യദായകം .. |
|
| |
|
പഴങ്ങളില്‍ കേമനാണു വാഴപ്പഴം.
ഇവയില്‍ കൂടുതല്‍ പോഷക ഗുണം നേന്ത്രപ്പഴത്തിനാണ്.
ഔഷധഗുണം കദളിപ്പഴത്തിനും.
വാഴപ്പഴങ്ങള്‍ ശരീരം മാര്‍ദവമാക്കുകയും ചുടിനെ തടുക്കുകയും ചെയ്യും. പഴം രാവിലെ കഴിച്ചാല്‍ മലം അയഞ്ഞു പോകും. അതിനാല്‍ മലബന്ധം അര്‍ശസ് എന്നിവയുളളവര്‍ക്ക് പഴം ഒരനുഗ്രഹമാണ്.പഴത്തില്‍ ഇരുമ്പിന്‍റെ അംശം കൂടുതലാണ്. അതിനാല്‍ ഇതു വിളര്‍ച്ചയുളളവര്‍ക്ക് ഔഷധമാണ്.
കുട്ടികള്‍ക്ക് അതിസാരത്തിന് പച്ചക്കായ് പൊടിയിട്ട പാല്‍ കാച്ചി കൊടുക്കാം. പച്ചക്കായ് കറി പ്രമേഹ
രോഗികള്‍ക്ക് ഒരു പോഷകാഹാരമാണ്.
വാഴച്ചുണ്ട് പോഷക സംഋദ്ധമാണ്. ഇതു സ്ഥിരമായി കഴിച്ചാല്‍ ബലവും വിശപ്പും ശുവും വര്‍ദ്ധിക്കും. കഫത്തിന്‍റെ ഉപദ്രവങ്ങള്‍ രക്തദൂഷ്യം അതിസാരം ഇവ കുറയ്ക്കും.
വാഴപ്പിണ്ടി നീരിനും ഏതാണ്ട് ഇതേ ഗുണ മുണ്ട്. വാഴവേരും ഔഷധമാണ്. ഇതിന്‍റെ നീരും പൊന്‍കാരവും വെടിയുപ്പും ചേര്‍ത്തു കഴിച്ചാല്‍ മൂത്രതടസം മാറും. വേരു ചതച്ചു തലേന്നു കുറച്ചു വെളളത്തില്‍ ഇട്ടു വയ്ക്കുക. അടുത്ത ദിവസം രാവിലെ ആ വെളളം കുടിച്ചാല്‍ മദ്യം കഴിച്ചുണ്ടാകുന്ന ഉന്‍മാദാവസ്ഥ മാറും.
സ്ത്രീകളിലുണ്ടാകുന്ന വെളളപോക്കിനു വളരെ ഫലപ്രദമാണ് കദളിപ്പഴം.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|