ഇന്ത്യയിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന 67ശതമാനവും നടുവേദന അനുഭവിയ്‌ക്കുന്നവരാണ്. ഒരു പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 25നും 40 നും ഇടയിലുള്ള 3,2000 പ്രൊഫഷണലുകളും നടുവേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി എട്ടുമണിക്കൂറോളം ഒരേപോലെ ഇരുന്ന് ജോലിചെയ്യാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് പലര്‍ക്കും നടുവേദന തുടങ്ങിയത്. മുംബൈയിലാണ് നടുവേദനക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇവിടെ 56ശതമാനം പേരും വേദന അനുഭവിക്കുന്നവരാണ്. ദില്ലിയില്‍ 51 ശതമാനം പേരാണ് നടുവേദന അനുഭവപ്പെടുന്നതായി പറഞ്ഞത്. ഇവരില്‍ 34.5 ശതമാനം പേരും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലെ യാത്രയാണ് നടുവേദനയ്‌ക്ക് കാരണമായി പറഞ്ഞത്. ബിപിഒ, ഐടി മേഖല, മാധ്യമം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലാണ് നടുവേദന കൂടുതലായും കാണപ്പെടുന്നത്.
ജോലിയ്‌ക്കടിയില്‍ ശരിയായ രീതിയില്‍ ഇരിയ്‌ക്കാത്തതാണ് മിക്കവര്‍ക്കും അസുഖം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിവര്‍ന്നിരിക്കുകയെന്നത് മാത്രമല്ല ജോലിയ്‌ക്കിടയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് ഇടവേളകളെടുക്കുകയും എഴുന്നേറ്റു നടക്കുകയും വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പും തരുന്നു. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange