ആയുര്‍വേദമരുന്നുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക പഥ്യത്തെക്കുറിച്ചായിരിക്കും. ഇതു ആയുര്‍വേദമരുന്നുകള്‍ക്ക് മാത്രമുള്ള ഒരു ഒഴിയാബാധയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.
പലതരത്തിലുള്ള ചികിത്സാ രീതികള്‍ പ്രയോഗിച്ചു നോക്കിയിട്ടും പ്രയോജനം കാണാതെ വരുമ്പോള്‍ "ഇനി പഥ്യം നോക്കേണ്ടി വന്നാലും വേണ്ടില്ല ആയുര്‍വേദം കൂടി നോക്കികളയാം" എന്നു വിചാരിക്കുന്നവരും വിരളമല്ല . ആയുര്‍വേദമരുന്നുകളുടെ മാത്രം കുത്തകയല്ല പഥ്യക്രമങ്ങള്‍ എന്നതാണ് സത്യം. അതു രോഗശമനത്തിനും രോഗപ്രതിരോധത്തിനും ശരീരശക്തിയെ സഹായിക്കുന്ന ഒരു പ്രമുഖ ഘടകമാണെന്നും, ഇതു ഏതു ചികിത്സ രീതികള്‍ക്കും ബാധകമാണെന്നും ഓര്‍ക്കേണ്ടതുണ്ട് . ആയുര്‍വേദ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധി ക്കേണ്ടതാവശ്യമാണെന്നു മാത്രം.
ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമ്പോള്‍ ലക്ഷണങ്ങളെ മരുന്നിന്‍റെ തീക്ഷണത നിമിത്തം അടിച്ചമര്‍ത്തുമെന്നതിനാല്‍ പഥ്യക്രമങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. പക്ഷെ അപഥ്യങ്ങള്‍ തുടരുന്നിടത്തോളം ഇത്തരം രോഗശമനം താല്‍ക്കാലികമായിരിക്കുമെന്നു മാത്രം.പഥ്യമെന്നാല്‍ "ആരോഗ്യത്തിലേക്കുള്ള വഴി" എന്നാണ് അര്‍ഥം.പഥ്യമായ ശീലങ്ങള്‍ സ്വായത്തമായവര്‍ക്ക് രോഗബാധ വളരെ കുറവായിരിക്കും . പഥ്യം എക്കാലത്തും എല്ലാവരാലും ആചരിക്കപ്പെടേണ്ടതുതന്നെയാണ്. അതില്‍ വരുത്തുന്ന വിട്ടുവീഴ്ചകള്‍ രോഗം ഉണ്ടാകാനും, ഉണ്ടായ രോഗം തീവ്രമാകാനും, ചികിത്സയ്ക്ക് ശരിയായ ഫലം ലഭിക്കതിരിക്കാനും ഇടനല്‍കുമെന്നു വിസ്മരിക്കാത്തിരിക്കുക.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us