Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  മഴക്കാല ചികിത്സ  
 
പ്രകൃതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ്‌ ആയുര്‍വേദ ചികിത്സകള്‍. കുളിര്‍മ നിറഞ്ഞ വര്‍ഷകാലത്ത്‌ ശരീരത്തിലെ ഊര്‍ജം നിറഞ്ഞ പ്രസരിപ്പോടെ നില്‍ക്കുന്നു. പരമ്പരാഗതമായ ആയുര്‍വേദ ചികിത്സകള്‍ ഏറ്റവും ഫലപ്രദമാകുന്ന സമയമാണിത്‌.

മഴക്കാലത്തു ചെയ്യാന്‍ പറ്റിയ ആയുര്‍വേദചികിത്സകളെക്കുറിച്ചും അവയുടെ ഗുണങ്ങളെ ക്കുറിച്ചും.

തെങ്ങോലത്തലപ്പുകളുടെ പച്ചപ്പ്‌, ഓളങ്ങളിളകുന്ന നീലക്കായലുകള്‍, കെട്ടുവള്ളങ്ങളുടെ തലയെടുപ്പ്‌... കേരളത്തിണ്റ്റേതു മാത്രമായ പ്രത്യേകതകളെന്നു നമ്മള്‍ അഭിമാനിക്കുന്നവയുടെ കൂട്ടത്തില്‍ മറ്റൊന്നു കൂടിയുണ്ട്‌. കേരളത്തിണ്റ്റെ പാരമ്പര്യ ചികിത്സാ സമ്പ്രദായമായ ആയുര്‍വേദം. 'ഓ... ആയുര്‍വേദവും സുഖചികിത്സയുമൊക്കെ വിദേശടൂറിസ്റ്റുകളെ പറ്റിക്കാനുള്ളതല്ലേ എന്നാണ്‌ നമ്മളില്‍ പലരുടെയും ഭാവം. തിരക്കു പിടിച്ച ഈ കാലത്ത്‌, എണ്ണയും കഷായവും പച്ചമരുന്നും പഥ്യവുമൊക്കെയായി കഴിയാന്‍ ആരെക്കൊണ്ടു പറ്റും എന്ന അലസതയും. പക്ഷേ, ഒന്നാലോചിച്ചുനോക്കൂ. ആയുര്‍വേദനിഷ്ഠകളോടെ ജീവിച്ചിരുന്ന നമ്മുടെ മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും കുറിച്ച്‌. രോഗങ്ങളുടെയും പ്രായാധിക്യത്തിണ്റ്റെയും വല്ലായ്മകളും ആധികളുമൊന്നും അവരെ ഇന്നുള്ളവരെപ്പോലെ അത്രയെളുപ്പം പിടി കൂടിയിരുന്നില്ല. എത്ര പ്രസാദത്തോടെയും ഉന്‍മേഷത്തോടെയുമാണ്‌ അവര്‍ വാര്‍ദ്ധക്യ കാലം പോലും ജീവിച്ചു തീര്‍ത്തത്‌!



ചിട്ടയായ ജീവിതചര്യകള്‍ തന്നെയായിരുന്നു പഴയ തലമുറയുടെ ആരോഗ്യ രഹസ്യം. വീണ്ടും ഒരു മഴക്കാലം കൂടി വന്നെത്തുമ്പോള്‍ ആയുര്‍വേദചികിത്സകളുടെ പ്രസക്തി കൂടുകയാണ്‌. കാരണം, ആയുര്‍വേദ കാഴ്ചപ്പാടനുസരിച്ച്‌ മഴക്കാലമാണ്‌ വിവിധതരത്തിലുള്ള ചികിത്സകള്‍ ഫലപ്രദമാകാന്‍ ഏറ്റവും അനുയോജ്യം.


ഋതുചര്യകളുടെ പ്രാധാന്യം


ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രത്തെക്കാളുപരി ആരോഗ്യശാസ്ത്രമാണ്‌. ചര്യകള്‍ക്കാണ്‌ ആയുര്‍വേദത്തില്‍ പ്രാധാന്യം. ആരോഗ്യം കാക്കാന്‍ ഋതുചര്യയും ദിനചര്യയും പാലിക്കണമെന്ന്‌ ആയുര്‍വേദം പറയുന്നു. ഓരോ ഋതുക്കളിലും പ്രകൃതിയിലെമ്പാടും മാറ്റങ്ങള്‍ വരുന്നു. ശീതോഷ്ണങ്ങള്‍ മാറി മറിയുന്നു. ശീതോഷ്ണങ്ങളില്‍ വരുന്ന മാറ്റമനുസരിച്ചു ശരീരത്തിണ്റ്റെ ഉപാപചയപ്രക്രിയകളിലും മാറ്റം വരും. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്ത നത്തിലും മാറ്റമുണ്ടാകും. അതുകൊണ്ട്‌ ഋതുചര്യ അനുഷ്ഠിക്കേണ്ടത്‌ ശരീരത്തിണ്റ്റെ ബലം നിലനിര്‍ത്താനും രോഗങ്ങളെ ചെറുക്കാനും അത്യാവശ്യമത്രേ.


ഋതുക്കള്‍ രണ്ടു തരമുണ്ട്‌. ശരീരത്തിണ്റ്റെ ഊര്‍ജം നഷ്ടപ്പെടുത്തുന്ന ഋതുക്കളും ശരീരത്തിണ്റ്റെ ഊര്‍ജം നിലനിര്‍ത്തുന്ന ഋതുക്കളും. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ഋതുക്കളില്‍ ശരീരത്തില്‍ നിന്ന്‌ ഊര്‍ജം നഷ്ടപ്പെട്ടു പോകുന്നു. അതേ സമയം, വര്‍ഷം, ശരത്‌, ഹേമന്തം എന്നിവ ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്തുന്ന കാലങ്ങളാണ്‌.


അതു കൊണ്ടു തന്നെ വര്‍ഷകാലത്ത്‌ ആയുര്‍വേദചികിത്സകള്‍ ഏറ്റവും ഫലപ്രദമാകുന്നു. വര്‍ഷകാലത്ത്‌ ആയുര്‍വേദചികിത്സകള്‍ ചെയ്യണമെന്നു പറയുന്ന തിനു മറ്റൊരു കാരണം കൂടിയുണ്ട്‌. വളരെ ചൂടേറ്റ്‌ കിടന്നിരുന്ന ഭൂമിയില്‍ പെയ്യുന്ന മഴ പ്രകൃതിയിലും ശരീരത്തിലും ഒരുതരം വിദാഹാ വസ്ഥ (ഉള്‍പ്പുഴുക്ക്‌) ഉണ്ടാക്കുന്നുവെന്നാണ്‌ ആയുര്‍വേദത്തില്‍ പറയുന്നത്‌. വര്‍ഷകാലം വാതത്തിന്‌ വര്‍ധനയുണ്ടാക്കുകയും പിത്തം അതോടു കൂടെ ചേരുകയും ചെയ്യുന്നു. ദഹനശക്തിയെയും വാതത്തെയും ശ്രദ്ധിക്കേണ്ട കാലമാണിത്‌. അന്തരീക്ഷത്തിലെ പൊടി പടലങ്ങളും അണുക്കളുമൊക്കെ വേനലിനു ശേഷം പെയ്യുന്ന മഴയോടൊപ്പം ഭൂമിയിലേക്കു പതിക്കുന്നു. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന കാലമാണിത്‌. വാതത്തിനു പ്രാധാന്യം കൊടുക്കുന്ന ചികിത്സകളാണ്‌ വര്‍ഷകാലത്തു ചെയ്യേണ്ടത്‌.

ധാര ചികിത്സ


വൈദ്യനിര്‍ദേശപ്രകാരമുള്ള പ്രത്യേകദ്രവം. ശരീരത്തിണ്റ്റെ പ്രത്യേക ഭാഗത്തു നിശ്ചിതസമയത്തേയ്ക്ക്‌ ഇടമുറിയാതെ പ്രവഹിപ്പിക്കുന്നു. ധാര ചികിത്സകളില്‍ പ്രധാനം ശിരോധാരയാണ്‌. തൈലധാര, തക്ര ധാര, ക്ഷീരധാര എന്നിവ വിവിധ തരം ശിരോധാരകളാണ്‌. ചികിത്സ ചെയ്യുമ്പോള്‍: വൈദ്യനിര്‍ദേശപ്രകാരം മാത്രമേ ധാര ചികിത്സ ചെയ്യാവൂ. കാരണം, ധാര ചെയ്യുമ്പോള്‍ ധാരാദ്രവം വീഴുന്നത്‌ നെറ്റിയില്‍ ആണ്‌. നെറ്റി ശരീരത്തിലെ നിരവധി മര്‍മ്മങ്ങള്‍ ഉള്ള പ്രധാന ഭാഗമാണ്‌.

ഗുണങ്ങള്‍: പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണു ധാര. പാര്‍ക്കിന്‍സന്‍സ്‌ രോഗത്തിണ്റ്റെ ശമനത്തിന്‌ തൈലധാര വളരെ ഫലപ്രദമാണത്രേ. ഇന്‍സുലിണ്റ്റെ കുറവുമൂലം ഉണ്ടാകുന്ന പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ തക്രധാര സഹായിക്കും.


പിഴിച്ചില്‍


തൈലമോ കുഴമ്പോ നിറച്ച്‌, പ്രത്യേകരീതിയില്‍ തയാറാക്കിയ പാത്തിക്കുള്ളില്‍ കിടത്തിയാണ്‌ പിഴിച്ചില്‍ ചെയ്യുന്നത്‌. ഇതു കൂടാതെ, തൈലത്തില്‍ മുക്കിയ നിശ്ചിതവലുപ്പത്തിലുള്ള തുണിക്കഷ്ണങ്ങള്‍ നിശ്ചിത ഉയരത്തില്‍ നിന്നു ശരീരത്തിലേയ്ക്കു പിഴിഞ്ഞു പകരുന്നു. ശരീരത്തിണ്റ്റെ എല്ലാ ഭാഗത്തും തൈലം പിഴിയുകയും തടവുകയും ചെയ്യും. ഇതിനായി ഏഴു വ്യത്യസ്ത പൊസിഷനുകളില്‍ ഇരുത്തിയും കിടത്തിയുമാണു ചികിത്സ ചെയ്യുന്നത്‌. ചികിത്സ ചെയ്യുമ്പോള്‍: സാധാരണ 7 മുതല്‍ 21 ദിവസം വരെയാണു പിഴിച്ചില്‍ ചെയ്യുന്നത്‌. വൈദ്യണ്റ്റെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ വച്ചേ പിഴിച്ചില്‍ ചെയ്യാന്‍ കഴിയൂ.


ഗുണങ്ങള്‍: രോഗമൊന്നുമില്ലാത്തവര്‍ക്ക്‌ പിഴിച്ചില്‍ ചെയ്യുന്നത്‌ ആരോഗ്യസംരക്ഷണത്തിനു സഹായിക്കും. ചിലയിനം സന്ധി വാതങ്ങള്‍, നട്ടെല്ലിണ്റ്റെ കശേരുക്കള്‍ സ്ഥാനം തെറ്റുന്ന അവസ്ഥ, അസ്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയ്ക്കും പിഴിച്ചില്‍ ഏറെ ഫലപ്രദമാണ്‌. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെ അകറ്റി നിര്‍ത്താനും പിഴിച്ചില്‍ നല്ലൊരു ഉപാധിയാണ്‌.


നവരക്കിഴി


സ്വേദന(വിയര്‍പ്പിക്കല്‍)ങ്ങളില്‍ വച്ച്‌ വളരെ പ്രധാനപ്പെട്ട ചികിത്സ യാണിത്‌. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള നവരയരിയാണ്‌ ഇതിനു പയോഗിക്കുന്നത്‌. രോഗിയുടെ തലയിലും ശരീരത്തിലും തൈലങ്ങള്‍ പുരട്ടുന്നു. പിന്നീട്‌ നവരയരിയും പാലും കുറുന്തോട്ടിക്കഷായവും വേവിച്ചു വറ്റിച്ചതു കിഴികെട്ടി രോഗിയുടെ ശരീരത്തില്‍ സഹിക്കാവുന്ന ചൂടോടെ ഉഴിയുന്നു. ചികിത്സ ചെയ്യുമ്പോള്‍: ആയുര്‍വേദ ആശുപത്രികളില്‍ വച്ച്‌ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണിത്‌. ഗുണങ്ങള്‍: വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താന്‍ ഏറെ ഫലപ്രദമായ ചികിത്സയാണിത്‌. ആരോഗ്യം നിലനിര്‍ത്താനും ശരീരപുഷ്ടിക്കും വേണ്ടി വര്‍ഷത്തിലൊരിക്കല്‍ ൧൪-൨൧ ദിവസം നവരക്കിഴി ചികിത്സ ചെയ്യുന്നതു നല്ലതാണ്‌.

ഉഴിച്ചില്‍


ഈ ചികിത്സയില്‍ ശിരസില്‍ തൈലം തേച്ചതിനു ശേഷം കഴുത്തു മുതല്‍ ദേഹം മുഴുവന്‍ തൈലം തേച്ച്‌ ഉഴിയുന്നു. ഏഴു വ്യത്യസ്ത നിലകളില്‍ ഇരുത്തിയും കിടത്തിയുമാണ്‌ ഉഴിയുക. സാധാരണയായി 14 ദിവസമാണ്‌ ഉഴിച്ചില്‍ ചെയ്യാറ്‌.

ചികിത്സ ചെയ്യുമ്പോള്‍:


ആയുര്‍വേദ ആശുപത്രികളില്‍ വച്ചു ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണിത്‌. ഗുണങ്ങള്‍: ശരീരത്തിണ്റ്റെ സൌന്ദര്യം, രോഗപ്രതിരോധശക്തി, ആരോഗ്യം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഉഴിച്ചില്‍ ഉത്തമമാണ്‌. വര്‍ഷത്തി ലൊരിക്കല്‍ 14-21ദിവസം ഉഴിച്ചില്‍ ചെയ്യുന്നതു വളരെ ഗുണകരമാണ്‌. ത്വക്‌ രോഗങ്ങളെയും വാതരോഗങ്ങളെയും വാര്‍ദ്ധക്യസഹജ മായ ബുദ്ധിമുട്ടുകളെയും അകറ്റി ചെറുപ്പം കാത്തു സൂക്ഷിക്കാനും നാഡികളെ ഉത്തേജിപ്പിക്കാനും ഈ ചികിത്സ ഉത്തമമാണ്‌. ഒരു ദിവസം ഒരു മണിക്കൂറ്‍ മുതല്‍ ഒന്നര മണിക്കൂര്‍വരെയാണു ഉഴിച്ചില്‍ ചെയ്യുന്നത്‌.

സുഖചികിത്സ


കര്‍ക്കടകത്തില്‍ പല ആയുര്‍വേദ ആശുപത്രികളിലും സുഖചികിത്സ ചെയ്യാറുണ്ട്‌. സുഖചികിത്സയെന്നാല്‍ ശരീരത്തെയും മനസിനെയും സുഖപ്പെടുത്താനുള്ള ചികിത്സയാണ്‌. പിഴിച്ചില്‍, ഉഴിച്ചില്‍, ധാര തുടങ്ങിയവയെല്ലാം സുഖചികിത്സയുടെ ഭാഗമായി ചെയ്യാറുണ്ട്‌. സുഖചികിത്സയുടെ ഭാഗമായി പഞ്ചകര്‍മ ചികിത്സ (ശോധന ചികിത്സ)യും ഇപ്പോള്‍ ചെയ്തുവരുന്നു. ശോധന ചികിത്സകളിലൂടെ ശരീര ത്തില്‍ നിന്നു മാലിന്യങ്ങളെയും ദോഷങ്ങളെയും നീക്കം ചെയ്യാന്‍ കഴിയും. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണു പഞ്ചകര്‍മങ്ങള്‍. ചികിത്സ ചെയ്യുമ്പോള്‍: 14-21 ദിവസങ്ങളാണു സാധാരണയായി സുഖ ചികിത്സ ചെയ്യുന്നത്‌. പഥ്യം അനുഷ്ഠിക്കേണ്ടതു പ്രധാനം. ബ്രഹ്മ ചര്യമാണ്‌ പഥ്യങ്ങളില്‍ പ്രധാനം. ലഹരിവസ്തുക്കള്‍ വര്‍ജിക്കണം. മനസ്‌ ധ്യാനനിര്‍ഭരമാവണം. ചികിത്സയ്ക്കായി വിശ്വാസയോഗ്യമായ ആശുപത്രി തെരഞ്ഞെടുക്കണം.
ശരിയായ രീതിയില്‍ ചെയ്താല്‍, ജരാനരകളെ അകറ്റി ശരീരത്തിണ്റ്റെയും മനസിണ്റ്റെയും യൌവനാവസ്ഥ കൂടുതല്‍ കാലം നീട്ടിക്കൊണ്ടു പോകാന്‍ കഴിയും.


ആഹാരത്തിലും ചര്യകളിലും ചിട്ടകള്‍


മഴക്കാലത്തു ചികിത്സകളൊന്നും ചെയ്തില്ലെങ്കില്‍ പോലും ആഹാര ത്തിലും ശീലങ്ങളിലും ചില നിഷ്ഠകള്‍ പാലിക്കുന്നതു ഗുണം ചെയ്യും. മഴക്കാലത്ത്‌ അരിഭക്ഷണം കുറയ്ക്കുക. അരിഭക്ഷണം അധികം ചെന്നാല്‍ ദഹനവ്യവസ്ഥയെ ബാധിക്കാം. ഇറച്ചി സൂപ്പ്‌, ഗോതമ്പു കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഇവ മഴക്കാലത്തു നല്ലതാണ്‌. ഗോതമ്പ്‌ ശരീരത്തിനു ബലം നല്‍കുന്നു. ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്‌. രസവും ചോറും മഴക്കാലത്തു കഴിക്കുന്നതു നല്ലതാണ്‌. തിളപ്പിച്ച വെള്ളമേ കുടിക്കാവൂ. ചുക്ക്‌, മല്ലി, ജീരകം ഇവയിട്ടു തിളപ്പിച്ച വെള്ളമാണ്‌ ഏറ്റവും നല്ലത്‌. മല്ലി ദഹനം സുഗമമാകാന്‍ സഹായിക്കുന്നു.പകല്‍ ഉറങ്ങാന്‍ പാടില്ല. വാതശല്യം വര്‍ദ്ധിക്കും. മഴക്കാലത്ത്‌ എ.സി. കൂടുതലായി ഉപയോഗിക്കരുത്‌. തണുപ്പ്‌ കൂടുതല്‍ ഏല്‍ക്കുന്നതു ഞരമ്പു സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകാം. കടല, പരിപ്പ്‌, തുടങ്ങിയ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ വര്‍ഷകാലത്തു വര്‍ജിക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക. വര്‍ഷകാലത്ത്‌ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ അധികം യാത്ര ചെയ്യരുത്‌. അധികം ആയാസമുള്ള ജോലികള്‍ ചെയ്യുന്നതും ഉറക്കമിളയ്ക്കലും നന്നല്ല. ഇവയെല്ലാം വാതത്തിനു വര്‍ധനയുണ്ടാക്കും. എണ്ണതേച്ചുകുളി മഴക്കാലത്തു വീട്ടില്‍ വച്ചു തന്നെ ചെയ്യാന്‍ പറ്റുന്ന ആരോഗ്യ ചികിത്സ കളുമുണ്ട്‌. എണ്ണതേച്ചുകുളിയാണ്‌ ഇതില്‍ പ്രധാനം. മഴക്കാലത്ത്‌ രണ്ടു ദിവസം കൂടുമ്പോള്‍ എണ്ണ തേച്ചു കുളിക്കുന്നത്‌ ശരീരത്തിന്‌ ഏറെ ഗുണം ചെയ്യും. ഇത്‌ വാതത്തെ ശമിപ്പിക്കും. തലയില്‍ തേക്കാന്‍ ഏറ്റവും നല്ലത്‌ നല്ലെണ്ണയാണ്‌. ദേഹത്തു ധന്വന്തരം തൈലം തേയ്‌ ക്കുക. എണ്ണ തേച്ച്‌ അര മണിക്കൂറെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. സ്ത്രീകള്‍ക്ക്‌ നടുവേദന കുറയ്ക്കാനും എണ്ണ തേച്ചുകുളി ഫലപ്രദമാണ്‌
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news