പാദമുദ്ര ,രാജശില്പി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'യുഗപുരുഷന്‍ ' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി.ശ്രീനാരയണ ഗുരുവിന്റെ ജീവിതം വരച്ചു കാട്ടുന്ന ഈ ചിത്രത്തില്‍ നാരയണ ഗുരുവിന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് പ്രശസ്ത തമിഴ് താരം തലൈവാസല്‍ വിജയ് ആണ്. ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .ഒറ്റപ്പാലം ,കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായത് .അഞ്ചു കോടി രൂപ മുടക്കി ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ വി അനൂപ് ആണ്. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി ,സായി കുമാര്‍ ,സിദ്ദിക്ക് , ദേവന്‍ , ബാബു ആന്റണി ,നവ്യ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട് .രാമചന്ദ്ര ബാബു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് .കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് മോഹന്‍ സിതാര ആണ് .കെ കൃഷ്ണമൂര്‍ത്തി ആണ് ചിത്രത്തിന്റെ കലാസംവിധായകന്‍ .
|