മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും വെറുതേ ഒരു ഭാര്യയെ കാണാന്‍ കുടുംബങ്ങള്‍ തീയെറ്ററുകളിലേക്ക് ഒഴുകുന്നു .ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം .സംവിധായകന്‍ അക്കു അക്ബറില്‍ നിന്ന് ഇത്രയും വലിയ ഹിറ്റ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് നിര്‍മ്മാതാവ് സലാഹുദ്ദീന്‍ വെട്ടിത്തുറന്നു പറഞ്ഞു .തന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രം ഹിറ്റ് ആയതില്‍ അക്കു അക്ബറും വളരെ സന്തോഷവാനാണ് . ഈ ചിത്രത്തിലെ നായികയ്ക്ക് വേണ്ടി ഒരു പാടു പേരെ സമീപിച്ചിരുന്നു എന്നാല്‍ പതിനാലു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ ആരും തയ്യാറായില്ല എന്നും ഗോപിക മാത്രമാണ് കഥ കേട്ട ഉടനെ അഭിനയിക്കാന്‍ തയ്യാറായതെന്നും അക്കു പറഞ്ഞു ."ഗോപികയുടെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായി മാറി വെറുതേ ഒരു ഭാര്യയിലെ ബിന്ദു എന്ന കഥാപാത്രം" അക്കു മനസ്സു തുറന്നു പറഞ്ഞു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange