Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഉര്‍വ്വശി മലയാളത്തില്‍ സജീവമാകുന്നു  
 
നീണ്ട ഇടവേളക്കു ശേഷം പ്രസിദ്ധ താരം ഉര്‍വ്വശി മലയാളത്തില്‍ സജീവമാകുന്നു.'മമ്മി ആന്‍ഡ്‌ മി' എന്ന ചിത്രത്തിന് ശേഷം 'ബെസ്റ്റ് ഓഫ് ലക്ക്' ,'സകുടുംബം ശ്യാമള' തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് ഉര്‍വ്വശി ഇപ്പോള്‍ .ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന 'മമ്മി ആന്‍ഡ്‌ മി' എന്ന ചിത്രത്തില്‍ ഉര്‍വ്വശിയെക്കൂടാതെ കുഞ്ചാക്കോ ബോബന്‍,അര്‍ച്ചന കവി ,ലാലു അലക്സ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
മറ്റൊരു ചിത്രമായ ‘ബെസ്റ്റ് ഓഫ് ലക്കില്‍ ’ പ്രഭുവിനോടൊപ്പമാണ് ഉര്‍വ്വശി അഭിനയിക്കുന്നത് .'സകുടുംബം ശ്യാമള' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയുടെ റോളിലാണ് ഉര്‍വ്വശി അഭിനയിക്കുന്നത് .ലാലു അലക്സ്‌ , നെടുമുടി വേണു , സുരാജ് ,സലിം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് കൃഷ്ണ പൂജപ്പുര ആണ് .മെയ്‌ ആദ്യ വാരം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news