നടന്‍ തിലകന്‍റെ പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ‘അമ്മ’യുടെ അച്ചടക്കസമിതി ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം ചേരുന്നു . അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്മാരായ ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ടി.പി മാധവന്‍ എന്നിവരടങ്ങുന്ന സമിതിക്കു മുന്നിലാണ് തിലകന്‍ ഹാജരാകേണ്ടത്.എന്നാല്‍ തനിക്ക് ഇന്ന് അമ്മയുടെ അച്ചടക്കസമിതിക്കു മുമ്പ് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ചു കൊണ്ട് തിലകന്‍ അമ്മയ്ക്കു കത്തു നല്കിയിട്ടുണ്ട് .സംഘടനയില്‍ നില്‍ക്കണമെങ്കില്‍ ഇതുവരെ നടത്തിയ പ്രസ്‌താവനകള്‍ പിന്‍വലിക്കണമെന്നും അമ്മയോടും അംഗങ്ങളോടും ക്ഷമ ചോദിക്കണമെന്നുമാണ് തിലകനോട് അമ്മ ആവശ്യപെട്ടിരിക്കുന്നത്.
|