'ഡാം 999' എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ തിലകന്‍ മാര്‍ച്ച് നടത്തി .ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുഹമ്മയിലെ ലൊക്കേഷനിലേക്കാണ് നടന്‍ തിലകന്റെ നേതൃത്വത്തില്‍ ഒരുസംഘം മാര്‍ച്ച് നടത്തിയത്.ലൊക്കേഷന് അടുത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും മാര്‍ച്ച് നടത്തിയവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. പിന്നീട് സംവിധായകന്‍ സോഹന്‍ റോയിയുമായി ചര്‍ച്ച നടത്താന്‍ തിലകനെ മാത്രം ലൊക്കേഷനിലേക്ക് കടത്തിവിടുകയാണ് ഉണ്ടായത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us