ദിവസം തോറും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുകയാണ് തിലകന്‍ പ്രശ്നം .പത്തനാപുരം സെന്റ് സ്‌റ്റീഫന്‍സ് കോളജ് യൂനിയന്‍ ആര്‍ട്‌സ് ക്ലബിന്റെ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്രതാരം തിലകന്‍ വീണ്ടും വെടി പൊട്ടിച്ചു .വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം എം എല്‍ എയായ നടന്‍ കെ ബി ഗണേഷ്കുമാറിനെ തോല്‍പ്പിക്കണമെന്ന് ഇപ്പോള്‍ അദ്ദേഹം ആര്‍ട്സ് ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേ ആവശ്യപ്പെട്ടത് .ഉദ്‌ഘാടനത്തിനു ശേഷം പ്രതിഷേധങ്ങള്‍ക്കിടയിലൂടെ കോളജ് ഓഫിസിലെത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയ തിലകന്‍ ഗണേഷ്‌കുമാറിനെതിരേ വീണ്ടും ആഞ്ഞടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കി പുറത്തേക്കിറങ്ങിയ തിലകന്റെ കാര്‍ കേരളാ കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസെത്തി തിലകനെ മോചിപ്പിക്കുകയാണ് ഉണ്ടായത് .
മാര്‍ച്ച് ഒന്നിന് താരസംഘടനയായ ‘അമ്മ’യുടെ അച്ചടക്കസമിതിക്കു മുന്നില്‍ ഹാജരാകാന്‍ തിലകന് അമ്മ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് സിനിമയുടെ തിരക്കുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും തിലകന്‍ പറയുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us