നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസന്‍ കേരളത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു .തലശ്ശേരിയില്‍ ഉള്ള വാഗ്ഭടാനന്ദ എഡ്യു ക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ (GIFT) ഭാഗമായാണ് ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടാവുക .ശ്രീനിവാസന്‍ ചെയര്‍മാന്‍ ആകുന്ന ഈ സംരംഭത്തില്‍ എം മുകുന്ദന്‍,പ്രിയദര്‍ശന്‍, കെ എസ് ചിത്ര ,പി വി അബ്ദുല്‍ വഹാബ് എം.പി , കെ ബാലകൃഷ്ണന്‍ ,രാമാനന്ദന്‍ എന്നിവര്‍ അംഗങ്ങളാണ് .ടീച്ചിംഗ് ക്യാമ്പസ് , ഷൂട്ടിംഗ് ഫ്ലോര്‍ , ഡബ്ബിംഗ് സ്റ്റുഡിയോ ,എഡിറ്റിംഗ് സ്റ്റുഡിയോ , ഡിജിറ്റല്‍ ലൈബ്രറി,റിസര്‍ച്ച് സെന്റര്‍ മ്യുസിയം, ഗസ്റ്റ് ഹൌസ് തുടങ്ങിയവുള്ള ഇന്‍സ്റ്റിട്ട്യൂട്ട് 75 ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുക .25 കോടി രൂപയാണ് ഈ സംരംഭ ത്തിന് ചെലവ്പ്രതീക്ഷിക്കുന്നത് .
|