വി എം വിനു സംവിധാനം ചെയുന്ന 'മകന്റെ അച്ഛന്‍' എന്ന ചിത്രത്തില്‍ ശ്രീനിവാസനും, ശ്രീനിവാസന്റെ മകന്‍ വിനീതും,അച്ഛനും മകനുമായി അഭിനയിക്കുന്നു .
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ രചന സംജദ് നാരായണന്‍ ആണ് നിര്‍വഹിക്കുന്നത് . നാദിയ മൊയ്തൂ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .തിലകന്‍,ജഗതിശ്രീകുമാര്‍, സലിംകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട് . അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വഹിക്കുന്ന 'മകന്റെ അച്ഛനി'ലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രന്‍ ആണ് .മനോജ് പിള്ള ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange