പ്രിയനന്ദന്‍ സംവിധാനം ചെയ്ത 'സുഫി പറഞ്ഞ കഥ' എന്നാ ചിത്രം ഫെബ്രുവരി 19ന് പ്രദര്‍ശനത്തിന് എത്തുന്നു .ബംഗാളി താരം ഷര്‍ബാനി മുഖര്‍ജിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .കെ.പി രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥ എന്ന കൃതിയാണ് ഈ ചിത്രത്തിന് ആധാരം .അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് .ചിത്രത്തില്‍ റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് മോഹന്‍സിത്താരയാണ്.
തമ്പി ആന്റണി, ബാബു ആന്റണി,ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍ , സംവൃതാസുനില്‍, സോനാ നായര്‍, മജ്ഞു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ .
|