'ഭ്രമരം' എന്ന ചിത്രത്തിലെ അണ്ണാറക്കണ്ണ വാ ... എന്ന ഗാനം പാടി പ്രശസ്തയായ പൂര്‍ണശ്രിക്ക് വാഹന അപകടത്തില്‍ പരിക്ക് . തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന പൂര്‍ണശ്രി സഞ്ചരിച്ചിരുന്ന കാര്‍ ആലുവയില്‍ വെച്ച് നിര്‍ത്തിയിട്ടിരുന ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .അപകടത്തില്‍ കൈ ഒടിഞ്ഞ പൂര്‍ണശ്രീക്ക് ഒരു മൈനര്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത് .അപകടത്തില്‍ തലക്ക് പരിക്കേറ്റ പൂര്‍ണശ്രീയുടെ അമ്മ ഇന്റെന്‍സീവ് കെയര്‍ യുണിറ്റില്‍ ചികിത്സയില്‍ ആണ് .കഴിഞ്ഞ വ്യഴാഴ്ച രാത്രിയാണ് സംഭവം നടന്നത് .ഭാവന്‍സ് വിദ്യാലയിലെ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയാണ് പൂര്‍ണശ്രി.
|