| |
പനോരമ വിഭാഗത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ |
|
| |
|
ഗോവയില്‍ നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ മുപ്പത്തൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തില്‍ മലയാള സിനിമക്ക് മേല്‍കോയ്മ .ചലച്ചിത്രോത്സവത്തിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട 21 ചിത്രങ്ങളില്‍ ഏഴും മലയാള ചിത്രങ്ങളാണ്.
എം ജി ശശിയുടെ അടയാളങ്ങള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഒരു പെണ്ണും രണ്ടാണും, പ്രിയനന്ദനന്‍റെ പുലിജന്‍മം, ജയരാജിന്‍റെ ഗുല്‍മോഹര്‍, പി എന്‍ മേനോന്‍റെ ആകാശഗോപുരം, ടി വി ചന്ദ്രന്‍റെ വിലാപങ്ങള്‍ക്കപ്പുറം, എം മോഹനന്‍റെ കഥ പറയുമ്പോള്‍ എന്നിവയാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതു കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചീവരം ഏഷ്യന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫാദര്‍ ജോസഫ് പുലിക്കാടന്‍ സംവിധാനം ചെയ്ത ഗോത്രഭാഷാ സിനിമയായ യാര്‍വിങ്ങും പനോരമയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനോരമയില്‍ ആദ്യവും അവസാനവും മലയാള ചിത്രങ്ങളാവും പ്രദര്‍ശിപ്പിക്കുക. ഇത്രയധികം മലയാളചിത്രങ്ങള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|