| |
'ഇന്‍ ഹരിഹര്‍ നഗര്‍' രണ്ടാം ഭാഗം വരുന്നു |
|
| |
|
90കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ‘2 ഹരിഹര്‍നഗര്‍ 'എന്നാണ് ചിത്രത്തിന്റെ പേര്.ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .
ഇന്‍ ഹരിഹര്‍ നഗറിലെ നായകന്‍മാരായ മുകേഷ് ,സിദ്ധിക് ,ജഗദീഷ്,അശോകന്‍ ,എന്നിവരെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടത്രേ .40വയസ്സുക്ളില്‍ എത്തിനില്‍ക്കുന്ന പക്വത വന്നവരായിട്ടാണ് ഇവര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക .
രോഹിണി , പ്രവീണ ,ലക്ഷ്മിറായി , സലിംകുമാര്‍ , ജനാര്‍ദ്ദനന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട് .പി എന്‍ വി അസോസിയേറ്റ്സും ലാല്‍ ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് ആരംഭിക്കും .‘ഹരിഹര്‍നഗര്‍ -2' 2009ന് വിഷുവിന് പ്രദര്‍ശനത്തിന് എത്തും .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|