| |
മദ്യപിച്ച് കാറോടിച്ച് അകത്തായി ! |
|
| |
|
പ്രശസ്‌ത സിനിമാ-സീരിയല്‍ താരം സംഗീത മോഹന്‍ അമിതമായി മദ്യപിച്ച് കാറോടിക്കുകയും പോലീസുകാരെയും മറ്റും ചീത്തപറഞ്ഞു എന്ന കുറ്റത്തിന് അറസ്റ്റിലായി .തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരത്ത് കിഴക്കെ കോട്ടയ്‌ക്കടുത്ത് പഴവങ്ങാടിയില്‍ വെച്ചാണ് സംഭവം നടന്നത് . ആ സമയത്ത് പട്രോളിംഗ് നടത്തുന്ന പോലീസ് ആണ് സംഗീത മോഹന്‍ ഓടിച്ചിരുന്ന വാഗണ്‍ ആര്‍ കാര്‍ നിയന്ത്രമില്ലാതെ പോകുന്നത് കണ്ടത് .
സംശയം തോന്നിയ പോലീസ് സംഘം കാറിനെ പിന്തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു .പോലീസ് എത്ര ശ്രമിച്ചിട്ടും കാറിന്റെ ഗ്ലാസ് തുറക്കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും ഒടുവില്‍ ഗ്ലാസ് തകര്‍ക്കാന്‍ പോലീസ് ശ്രമിയ്‌ക്കുന്നതിനിടെ ഡോര്‍ തുറന്ന് മദ്യപിച്ച് ബോധമില്ലാത്ത താരം പോലീസിനോട് തട്ടിക്കയറുകയും കാര്‍ പരിശോധിയ്‌ക്കുന്നത് തടയുകയും ചെയ്‌തുവത്രേ .കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ വിദേശമദ്യക്കുപ്പികളും മറ്റും കണ്ടെടുത്തിട്ടുണ്ട് .
കുറച്ചു കഴിഞ്ഞപ്പോള്‍ വനിത അഭിഭാഷകയെത്തി താരത്തെ ജാമ്യ ത്തിലെടുത്ത് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു .
മദ്യപിച്ച് കാറോടിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|