ശ്രീനിവാസന്റെ രചനയില്‍ ടി കെ രാജിവ് കുമാര്‍ സംവിധാനം പുതിയ ചിത്രമായ 'ഒരു നാള്‍ വരും'എന്ന ചിത്രത്തില്‍ സമീറ റെഡ്ഡി മോഹന്‍ലാലിന്‍റെ നായികയാകുന്നു .സ്വന്തമായി ഒരു വീട് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു സാധാരണക്കാരന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .ഈ ചിത്രത്തിലെ നായകനായ മോഹന്‍ലാലിന്റെ നായിക ആയിട്ടാണ് സമീറ മലയാളത്തിലേക്ക് വരുന്നത് .ഗ്ലാമര്‍ പരിവേഷമില്ലാത്ത ഒരു സാധാരണക്കാരിയുടെ വേഷമാണ് ഈ ചിത്രത്തില്‍ സമീറക്കുള്ളത്.ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഈ ചിത്രത്തിന് മുന്‍പ് തന്നെ ലാലിന്‍റെ തന്നെ നായികയായി 'കാസിനോ' എന്ന ചിത്രത്തിലും സമീറയെ കരാര്‍ ചെയ്തിട്ടുണ്ട് .എന്നാല്‍ ഈ ചിത്രത്തില്‍ വളരെയധികം ഗ്ലാമറസ് ആയാണ് സമീറ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ട് ഉള്ളത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us