| |
രജനികാന്തും ജന്‍മദിനം ആഘോഷിക്കുന്നില്ല |
|
| |
|
കമലഹാസന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഈ വര്‍ഷത്തെ ജന്‍മദിനം ആഘോഷിക്കുന്നില്ല . ശ്രീലങ്കയിലെ തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആണ് ഈ വര്‍ഷത്തെ ജന്മദിനാഘോഷത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ രജനീകാന്ത് തീരുമാനിച്ചതെന്ന് രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ ഇന്‍ചാര്‍ജ് സുധാകര്‍ അറിയിച്ചു .ഡിസംബര്‍ 12നാണ് രജനികാന്തിന്റെ ജന്‍മദിനം. കമലഹാസനും തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്‍മദിനം ആഘോഷിച്ചിരുന്നില്ല.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|