ഹോഗെനാക്കല്‍ ജലപദ്ധതിയുമായി ബന്ധപ്പെട്ട് താന്‍ ആരോടും മാപ്പു പറഞ്ഞിട്ടില്ലെന്ന് രജനികാന്ത് വീണ്ടും വ്യക്തമാക്കി .
തന്‍റെ പുതിയ ചിത്രമായ കുസേലന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കുകായിരുന്നു സൂപ്പര്‍ താരം ." ചിലര്‍ എന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുകായിരുന്നു" എന്ന് രജനി കുറ്റപ്പെടുത്തി .ഞാന്‍ എന്‍റെ നിലപാട് വിശദമാക്കുക മാത്രമാണ് ചെയ്തത്. നിരാഹാരം കിടന്ന സമത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമാക്കുകയാണ് ചെയ്തത് .പക്ഷെ ഈ സമയങ്ങളില്‍ എങ്ങനെ സംസാരിക്കണമെന്ന് ഇപ്പോള്‍ ഞാന്‍ പഠിച്ചു .രജനി തുടര്‍ന്നു .കന്നടക്കാരെ ഞാന്‍ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല .കര്‍ണാടകയിലും തമിഴ്നാട്ടിലും നടത്തിയ ആക്രമങ്ങളെയും പൊതുമുതല്‍ നശിപ്പിച്ചവരെയും വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് . കുസേലന്‍ റിലീസ് ചെയ്യുവാന്‍ സഹായിക്കുവാന്‍ കര്‍ണാടകയിലെ ജനങ്ങളോട് അപേക്ഷിച്ചിരുന്നതായും
രജനി വ്യക്തമാക്കി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange