മോഹന്‍ലാല്‍ നായകനാകുന്ന 'പകല്‍നക്ഷത്രങ്ങള്‍' റിലീസിങ്ങിന് തയ്യാറാവുന്നു .ഷൂട്ടിങ് പൂര്‍ത്തിയായ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് സംവിധായകന്‍ രാജീവ്നാഥ് . 'പകല്‍നക്ഷത്രങ്ങള്‍' നവംബര്‍ മാസം അവസാനം പ്രദര്‍ശനത്തിന് എത്തും .
ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ അനൂപ് കുമാര്‍ ആണ് .ലാലിനെ കൂടാതെ സുരേഷ്ഗോപിയും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിക്കുണ്ട് .മുബൈയിലെ മോഡല്‍ താരമായ ഷാരോണ്‍ ആണ് ചിത്രത്തിലെ നായിക .പകല്‍നക്ഷത്രത്തില്‍ രഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം നല്‍കുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange