നീണ്ട ഇടവേളക്ക് ശേഷം മീര ജാസ്മിന്‍ നായികയാവുന്ന ചിത്രമായ 'പാട്ടിന്റെ പാലാഴി' യുടെ ചിത്രീകരണം മൈസൂരിലെ ശ്രീരംഗ പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.ചിത്രത്തിന്റെ രചനയും സംവിധാനം നിര്‍വഹിക്കുന്നത് രാജിവ് അഞ്ചല്‍ ആണ് .
ചിത്രത്തില്‍ വീണ എന്ന കഥാപാത്രത്തെ മീര ജാസ്മിന്‍ അവതരിപ്പിക്കുമ്പോള്‍ അമ്മീര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയന്‍ ആണ് .
ഇവരെ കൂടാതെ കൃഷ്ണകുമാര്‍ ,നെടുമുടി വേണ്ടു, പ്രേംകുമാര്‍ ,രേവതി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട് .ആദിത്യ സിനിമയുടെ ബാനറില്‍ എ കെ പിള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഓ എന്‍ വി യുടെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുരേഷ് മണിമല ആണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us