ബോളിവുഡില്‍ അമിതാബ് ബച്ചനും അഭിഷേക് ബച്ചനും തകര്‍ത്ത് അഭിനയിച്ച 'പാ' എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു .ഇളയരാജയാണ് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത്.ഹിന്ദി ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരുന്നത് ഇളയരാജ തന്നെ ആയിരുന്നു .
പ്രോഗേറിയ എന്ന രോഗം ബാധിച്ച ഒരു കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ അമിതാബ് ബച്ചന്റെ അച്ഛനായി അഭിനയിച്ചത് അഭിഷേക് ബച്ചന്‍ ആയിരുന്നു . ഈ ചിത്രത്തെക്കുറിച്ച് കമല്‍ഹാസ്സനുമായി ഇളയരാജ ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതെ സമയം രജനികാന്തും ഈ ചിത്രത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രേ.അത് കൊണ്ട് ഇളയരാജാ ഈ ചിത്രത്തെക്കുറിച്ച് രജനികാന്തുമായി ഉടന്‍ ചര്‍ച്ച നടത്തും എന്നാണ് കരുതുന്നത്.ഇതിനിടെ ഹിന്ദി സിനിമ 'പാ' യുടെ ക്യാമറമാന്‍ പി സി ശ്രി രാം ഈ ചിത്രം തമിഴില്‍ സംവിധാനം ചെയ്യാന്‍ തയ്യാറായി ഇളയരാജയെ സമീപിച്ചിട്ടുണ്ട് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us